CinemaGeneralKollywoodLatest News

കമല്‍ – ഗൌതമി പോര് മുറുകുന്നു

 

കമല്‍ ഹാസന്‍റെ ദശാവതാരം മുതലുള്ള സിനിമകളില്‍ കോസ്റ്റ്യൂം ഡിസൈനറായി പ്രവര്‍ത്തിച്ചത് ഗൌതമിയാണ്. അദ്ദേഹത്തിന്‍റെ വിവിധ സിനിമകളില്‍ 2016 വരെ ജോലി ചെയ്തെങ്കിലും ഒന്നിനും പ്രതിഫലം കിട്ടിയില്ലെന്ന് ഇന്നലെയാണ് അവര്‍ പറഞ്ഞത്. പല പ്രാവശ്യം പണം ആവശ്യപ്പെട്ടെങ്കിലും അന്ന് അവരുടെ ജീവിത പങ്കാളി കൂടിയായിരുന്ന നടന്‍ മൌനം പാലിക്കുകയായിരുന്നുവത്രേ. കമല്‍ രാഷ്ട്രീയ പാര്‍ട്ടി രൂപികരിച്ച സമയത്ത് അവര്‍ നടത്തിയ പ്രസ്താവന വ്യാപകമായി ചര്‍ച്ച ചെയ്യപ്പെട്ടു. ഏതായാലും അധികം താമസിയാതെ കമലിന്‍റെ നിര്‍മാണ കമ്പനിയായ രാജ്കമല്‍ ഫിലിംസ് മറുപടിയുമായി രംഗത്തെത്തി.

ഗൌതമിയുടെ അവകാശവാദങ്ങളെ ചോദ്യം ചെയ്ത രാജ്കമല്‍ അവരുടെ പ്രതിഫലം അന്ന് തന്നെ കൊടുത്തു തീര്‍ത്തതാണെന്ന് വ്യക്തമാക്കി. ദശാവതാരം നിര്‍മിച്ച ആസ്ക്കാര്‍ രവിചന്ദ്രനും വിശ്വരൂപം നിര്‍മിച്ച പിവിപി സിനിമാസും ഗൌതമിക്ക് കൊടുക്കാനുള്ള പണം യഥാസമയത്ത് തന്നെ കൊടുത്തതാണ്. എന്നിട്ടും അവര്‍ വിവാദമുണ്ടാക്കാന്‍ ശ്രമിക്കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്ന് കമ്പനി പ്രതികരിച്ചു. പ്രതിഫലം സംബന്ധിച്ച് ഗൌതമിയുടെ പക്കല്‍ എന്തെങ്കിലും തെളിവുണ്ടെങ്കില്‍ സെറ്റില്‍ ചെയ്യാന്‍ ഇനിയും തയാറാണെന്നും രാജ്കമല്‍ ഫിലിംസ്
പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ഗൌതമിയും വെറുതെയിരുന്നില്ല. “നിങ്ങള്‍ക്കെന്നെ കഴിഞ്ഞ മുപ്പതു വര്‍ഷമായി അറിയാം, വെറുതെ എന്തെങ്കിലും പറയുന്ന ആളല്ല ഞാന്‍. വ്യക്തമായ തെളിവുകളില്ലാതെ ഞാന്‍ ഒന്നും പറയാറില്ല.” അവര്‍ പറഞ്ഞു. വിവാദത്തില്‍ കമല്‍ ഹാസന്‍ എന്ത് പറയും എന്നാണ് എല്ലാവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button