ബോളിവുഡിലെ ശ്രീ മാഞ്ഞു. അഴകിന്റെ ദേവതയായി ആരാധക ഹൃദയങ്ങള്‍ കീഴടക്കിയ നടി ശ്രീദേവി വിടവാങ്ങി. എനാല്‍ നടിയുടെ മരണത്തിലെ ദുരൂഹതകള്‍ വലിയ ചര്‍ച്ചകളായി മാറുമ്പോള്‍ വ്യക്തിജീവിതത്തിലും സിനിമാ ജീവിതത്തിലും ആരും അറിയാത്ത നടിയുടെ ജീവിതകഥ വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. എല്ലാവര്‍ക്കും പ്രിയനടിയും സൗന്ദര്യ റാണിയുമായി സന്തോഷവതിയായിരിക്കുന്ന ശ്രീദേവിയെയാണ് ഇഷ്ടം. അങ്ങനെയാണ് ആരാധകര്‍ കണ്ടിരിക്കുന്നത്. എന്നാല്‍ ജീവിതത്തില്‍ അവരനുഭവിച്ച ദു: ഖങ്ങള്‍ വലുതാണെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു. ആരാധകര്‍ക്കായി പങ്കുവച്ച കത്തിലൂടെയാണ് രാം ഗോപാല്‍ വര്‍മ്മ ഇത് വെളിപ്പെടുത്തുന്നത്.
രാം ഗോപാല്‍ വര്‍മയുടെ കത്ത് പ്രസക്തഭാഗങ്ങള്‍:
അതെ നിങ്ങള്‍ക്കറിയാവുന്ന പോലെ അവര്‍ കാലത്തെ വെല്ലുന്ന സുന്ദരിയും അര്‍പ്പണ ബോധവുമുള്ള സ്ത്രീയായിരുന്നു. സൂപ്പര്‍ സ്റ്റാര്‍ ആയി നായികയായി ഇരുപതു വര്‍ഷത്തോളം ഇന്ത്യന്‍ വെള്ളിത്തിരയുടെ അതികായത്വം വഹിച്ചിരുന്നയാളുമാണ്.
ഇത് കഥയുടെ ഒരു ഭാഗം മാത്രമാണ്. ശ്രീദേവിയുടെ ജീവിതവും മരണവും എത്രമാത്രം അപ്രതീക്ഷിതവും ക്രൂരവും നിഗൂഢവുമായിരുന്നുവെന്ന ക്രൂരമായ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് എനിക്കീ നിമിഷം. രണ്ടു ചിത്രങ്ങളിലൂടെ ശ്രീദേവിയുമായി ഒരുപാട് അടുത്തിടപഴകുവാനുള്ള അവസരം എനിക്ക് ലഭിക്കുകയുണ്ടായി. പുറംലോകം ധരിച്ചുവച്ചിരിക്കുന്നതിനേക്കാള്‍ എത്രമാത്രം വ്യത്യസ്തമാണ് ഒരു താരത്തിന്റെ വ്യക്തിപരമായ ജീവിതം എന്നതിനൊരു മികച്ച ഉദാഹരണമാണു ശ്രീദേവിയുടേത്.
അക്കാലത്ത് കള്ളപ്പണമായിരുന്നു പ്രതിഫലമായി മിക്ക താരങ്ങള്‍ക്കും ലഭിച്ചു കൊണ്ടിരുന്നത്. അതുകൊണ്ടു തന്നെ ടാക്‌സ് റെയ്ഡ് ഭയന്ന് ശ്രീദേവിയുടെ പ്രതിഫലം അച്ഛന്‍ അടുത്ത ബന്ധുക്കളേയും സുഹൃത്തുക്കളേയുമാണ് വിശ്വസിച്ച് ഏല്‍പ്പിച്ചിരുന്നത്. അച്ഛന്റെ മരണത്തോടെ അതെല്ലാം അവര്‍ സ്വന്തമാക്കിയെന്നതാണു വാസ്തവം. അതിനോടൊപ്പം അമ്മ അശ്രദ്ധമായി കുറേ മോശം സ്ഥലങ്ങളില്‍ പണം നിക്ഷേപിച്ചിരുന്നു. എല്ലാം കൂടിച്ചേര്‍ന്ന് തീര്‍ത്തും നിരാശയായി നില്‍ക്കുന്ന സമയത്താണ് ബോണി അവരുടെ ജീവിതത്തിലേക്കു വരുന്നത്.
ബോണിയും അന്ന് വലിയ കടക്കെണിയിലായിരുന്നു. സങ്കടങ്ങള്‍ പറഞ്ഞ് കരയാനൊരു കൈത്താങ്ങ് നല്‍കാന്‍ മാത്രമേ ബോണിക്ക് സാധിക്കുമായിരുന്നുള്ളൂ. ഇതിനിടയില്‍ വിദേശത്തു നടത്തിയ തലച്ചോര്‍ സംബന്ധിയായ ശസ്ത്രക്രിയയെ തുടര്‍ന്ന് ശ്രീദേവിയുടെ അമ്മയ്ക്ക് മാനസിക പ്രശ്‌നമുണ്ടായി. സഹോദരിയാകട്ടെ അയല്‍വാസിയായ യുവാവിനെ പ്രണയിച്ച് ഒളിച്ചോടിപ്പോയി വിവാഹം കഴിച്ചു. മരിക്കുന്നതിനു മുന്‍പ് എല്ലാ വസ്തുക്കളും അമ്മ ശ്രീദേവിയുടെ പേരില്‍ എഴുതിവച്ചു. സ്വബോധത്തോടെയല്ല അമ്മയിതു ചെയ്തതെന്നു കാണിച്ച് സഹോദരി ശ്രീലത നിയമ നടപടിക്കും പോയി. ലക്ഷക്കണക്കിന് ആരാധകരുള്ള ആ സ്ത്രീയ്ക്ക് അന്ന് താങ്ങും തണലുമായി നിന്നത് ബോണി മാത്രമായിരുന്നു. ഇതിനിടയില്‍ കുടുംബം നശിപ്പിച്ചവളെന്നു വിളിച്ച് ബോണിയുടെ അമ്മ ശ്രീദേവിയെ ഒരു ഹോട്ടലില്‍ വച്ച് ആക്രമിക്കുകയും ചെയ്തു. അവരുടെ വയറില്‍ ചവിട്ടി. ബോണിയുടെ ആദ്യഭാര്യ മോനയോട് ശ്രീദേവി ചെയ്തതിന് പ്രതികാരമെന്ന രീതിയിലായിരുന്നു അവരുടെ പ്രവര്‍ത്തി.
അതിസുന്ദരമായ മുഖമുള്ള ശ്രീദേവിലോകത്തെ ഏറ്റവും ദുഃഖിതയായ സ്ത്രീയായാണ് അന്ന് ജീവിച്ചത്. പുറമേ എല്ലാവര്‍ക്കും സുന്ദരമെന്നു തോന്നുന്ന ആ ശ്രീദേവി പക്ഷേ മനസ്സില്‍ പലവിധ ചിന്തകളാല്‍ സമ്മര്‍ദ്ദത്തിലായിരുന്നു.
Post Your Comments