
ശ്രീദേവിയുടെ മരണം ഏല്‍പ്പിച്ച ആഘാതത്തില്‍ നിന്ന് സിനിമ ലോകവും ആരാധകരും ഇനിയും മുക്തരായിട്ടില്ല. രജനികാന്ത്, കമല്‍ ഹാസന് ഉള്‍പ്പടെയുള്ള അവരുടെ മുന്‍കാല നായകര്‍ നടിയെ അവസാനമായി ഒരുനോക്കു കാണാനായി ഇന്നലെ തന്നെ മുംബെയില്‍ എത്തിയിരുന്നു.
ഫെബ്രുവരി 26 രജനിയെ സംബന്ധിച്ച് ഒരു സവിശേഷ ദിവസമാണ്. മുപ്പത്തിയേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ആ ദിവസമാണ് രജനികാന്തും ലതയും വിവാഹിതരായത്. അന്ന് മുതലേ ഇന്നേവരെ അദ്ദേഹവും കുടുംബവും വിവാഹ വാര്‍ഷികാഘോഷം മുടക്കിയിട്ടുമില്ല. എന്നാല്‍ ഇക്കുറി തന്റെ ഇഷ്ട നായികക്ക് വേണ്ടി പതിവ് തെറ്റിച്ചിരിക്കുകയാണ് രജനി. ആഘോഷമൊന്നും വേണ്ടെന്ന് വച്ച അദ്ദേഹം ഭാര്യക്കൊപ്പം മുംബെയ്ക്ക് തിരിക്കുകയും ചെയ്തു.
പക്ഷെ സൂപ്പര്‍സ്റ്റാറിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.
Post Your Comments