CinemaGeneralKollywoodLatest NewsNational

മമ്മൂട്ടിക്ക് വീണ്ടും ദേശിയ അവാര്‍ഡ് ?

 

 

മമ്മൂട്ടി നീണ്ട ഇടവേളക്ക് ശേഷം അഭിനയിക്കുന്ന തമിഴ് സിനിമയായ പേരന്‍പിനെ കുറിച്ച് ആരാധകര്‍ക്കുള്ള പ്രതിക്ഷ വാനോളമാണ്. ദേശിയ അവാര്‍ഡ് ജേതാവായ രാം സംവിധാനം ചെയ്യുന്ന സിനിമ ഇതിനകം തമിഴകത്തെ ശ്രദ്ധാകേന്ദ്രമായി കഴിഞ്ഞു. ഒരു അച്ഛന്‍റെയും മകളുടെയും കഥ പറയുന്ന സിനിമയിലെ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് നിരൂപകര്‍ക്കും നല്ലതേ പറയാനുള്ളൂ. മമ്മൂട്ടിക്ക് മാത്രം ചെയ്യാന്‍ കഴിയുന്ന വേഷം എന്നാണ് പേരന്‍പിലെ അമുധവന്‍റെ ഭാവപകര്‍ച്ചകള്‍ കണ്ടവരെല്ലാം ഒരുപോലെ പറയുന്നത്.

റോട്ടര്‍ഡാമില്‍ വച്ചു നടക്കുന്ന അന്താരാഷ്‌ട്ര ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം ലഭിച്ചതാണ് സിനിമയ്ക്ക് ഇതുവരെ ലഭിച്ച ഏറ്റവും വലിയ അംഗികാരം. മമ്മൂട്ടിയുടെ പ്രകടനം ദേശിയ അവാര്‍ഡ് നേടിക്കൊടുക്കും എന്ന് തന്നെയാണ് അണിയറ പ്രവര്‍ത്തകര്‍ ഉറച്ചു വിശ്വസിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ അത് ചരിത്രമാകും. ഏറ്റവും കൂടുതല്‍ തവണ ദേശിയ അംഗീകാരം നടന്മാരുടെ പട്ടികയില്‍ അദ്ദേഹം ഇപ്പോള്‍ മുന്‍പന്തിയിലാണ്. മമ്മൂട്ടിക്കും അമിതാഭിനും കമല്‍ ഹാസനും മൂന്നു തവണ വീതമാണ് മികച്ച നടനുള്ള ദേശിയ അവാര്‍ഡ് ലഭിച്ചത്. പേരന്‍പിന് അവാര്‍ഡ് ലഭിച്ചാല്‍ മമ്മൂട്ടി ഇരുവരെയും മറികടക്കും. അവാര്‍ഡ് നേടിയ നടന്മാരുടെ നിരയില്‍ ഒന്നാമത് എത്തണമെന്ന ആഗ്രഹം മമ്മൂട്ടി നേരത്തെ പങ്കു വച്ചിരുന്നു.

അമരത്തിനു ശേഷം വന്ന അച്ഛനും മകളും തമ്മിലുള്ള ബന്ധം ബന്ധം ചര്‍ച്ച ചെയ്യുന്ന സങ്കീര്‍ണ്ണമായ സിനിമ എന്നാണ് പേരന്‍പ് വിശേഷിക്കപ്പെടുന്നത്. തങ്ങളുടെ ഇഷ്ട നടന് ദേശിയ പുരസ്ക്കാരം ലഭിച്ച വാര്‍ത്ത കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് അദ്ദേഹത്തിന്‍റെ ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button