CinemaGeneralIndian CinemaMollywoodNEWSWOODs

മുകേഷ് മുതല്‍ ഫഹദ് വരെ; ഒരുപാട് പ്രായ വ്യത്യാസത്തിൽ വിവാഹം ചെയ്‌ത താര ദമ്പതിമാർ

മലയാള സിനിമാ ലോകത്ത് ഒരുപാട് പ്രായ വ്യത്യാസത്തിൽ വിവാഹം ചെയ്‌ത താര ദമ്പതിമാർ ഏറെയാണ്‌.അവരില്‍ ചിലരെ പരിചയപ്പെടാം. 

മുകേഷ്- മേതിൽ ദേവിക 

നടി സരിതയുമായുള്ള വിവാഹമോചനം നേടിയ ശേഷം മുകേഷിനെക്കാൾ 16 വയസ് വ്യത്യാസമുള്ള  നര്‍ത്തകികൂടിയായ മേതിൽ ദേവികയെയാണ് മുകേഷ് വിവാഹം കഴിച്ചത്.

സംയുക്ത വർമ്മ – ബിജു മേനോൻ

മലയാളത്തില്‍ തിളങ്ങി നിന്ന സമയത്താണ് സംയുക്ത ബിജു മേനോനെ പ്രണയിച്ച് വിവാഹം കഴിക്കുന്നത്.ഇരുവരും തമ്മില്‍ പത്ത് വയസിന് മുകളില്‍  വ്യത്യാസമുണ്ട്.  

കൃഷ്ണ മോഹൻ –  സുജാത


ദക്ഷിണേന്ത്യയിലെ സുവർണ ഗായികയായ സുജാത വിവഹം കഴിച്ചത് 12 വയസിന് മുതിര്‍ന്ന  കൃഷ്ണ മോഹനെയാണ്. ഇരുവരുടെയും മകള്‍ ശ്വേതയും മികച്ച  ഒരു ഗായികയാണ്. 

മനോജ്‌ കെ ജയന്‍ – ആഷ


മലയാളത്തിലെ പ്രശസ്ത നടി ഉർവശിയുമായി വേര്‍പിരിഞ്ഞ ശേഷം മനോജ് കെ ജയൻ 11 വയസിന് ഇളയതായ ആശയെ വിവാഹം ചെയ്തു.ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞുണ്ട്. 

യേശുദാസ്‌  – പ്രഭ 


മലയാളത്തിലെ ഗാന ഗന്ധര്‍വന്‍ യേശുദാസ് 13 വയസിന്  ഇളയ പ്രഭയെയാണ്  വിവഹം കഴിച്ചത്.

സുരേഷ് ഗോപി- രാധിക


മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ  സുരേഷ് ഗോപി തന്നെക്കാള്‍ 13 വയസിനു ഇളയ രാധികയെയാണ് വിവാഹം  ചെയ്തത്.ഇരുവര്‍ക്കും നാലു മക്കളും ഉണ്ട്.

ആനി –  ഷാജി കൈലാസ് 


ഒരു കാലത്ത് മലയാള സിനിമയുടെ പ്രിയപ്പെട്ട നായികയായിരുന്നു  ആനി. ആനി വിവാഹം  കഴിച്ചത് മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകന്‍  ഷാജി കൈലാസിനെയാണ്. ഇരുവരും തമ്മില്‍ പതിമൂന്ന് വയസിന് വ്യത്യാസം ഉണ്ട്.

 ഫഹദ് ഫാസില്‍ – നസ്രിയ


യുവതാരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും വിവാഹം കഴിച്ചത് പന്ത്രണ്ട് വയസിനു വ്യത്യാസത്തിലാണ്. വിവാഹശേഷം നസ്രിയ സിനിമയില്‍ സജീവമായികൊണ്ടിരിക്കുകയാണ്.

shortlink

Related Articles

Post Your Comments


Back to top button