BollywoodCinemaGeneralKollywoodLatest NewsMollywoodMovie GossipsNEWSWOODs

“അവര്‍ എന്റെ അച്ഛന്റെ ഭാര്യയാണ്, എന്റെ അമ്മയല്ല” – ശ്രീദേവിയെക്കുറിച്ച് ആ യുവനടന്റെ പ്രതികരണം

ബോളിവുഡ് നടി ശ്രീദേവിയുടെ മരണം നല്‍കിയ ഞെട്ടലില്‍ നിന്നും ആരാധകരും സിനിമാ ലോകവും മുക്തരല്ല. ദുബായില്‍ ഒരു വിവാഹത്തിനു പങ്കെടുക്കാന്‍ എത്തിയ നടി ഹൃദയാഘാതത്തില്‍ മരണപ്പെടുകയായിരുന്നു. ശ്രീദേവിയുടെ മരണത്തില്‍ അനുശോധിച്ചു ചലച്ചിത്ര രംഗത്തെ പലരും പ്രതികരിച്ചെങ്കിലും ചലച്ചിത്ര ലോകം ഉറ്റുനോക്കുന്ന പ്രതികരണം ബോളിവുഡ് യുവതാരം അര്‍ജ്ജുന്‍ കപൂറിന്‍റെതാണ്. ശ്രീദേവിയുടെ ഭര്‍ത്താവ് ബോണി കപൂറിന്‍റെ ആദ്യവിവാഹത്തിലെ മകനാണ് അര്‍ജ്ജുന്‍.

arjun-kapoor-sridevi-

ഒരുപാട് പ്രായ വ്യത്യാസത്തിൽ വിവാഹം ചെയ്‌ത മലയാളത്തിലെ താര ദമ്പതിമാർ

ബോണിയുടെ ആദ്യഭാര്യ മോനയില്‍ അര്‍ജ്ജുന്‍, അന്‍ഷുല എന്നീ മക്കളാണ് ഉള്ളത്. ശ്രീദേവിയുമായി അടുപ്പത്തില്‍ ആയ ബോണി മോനയുമായി പിരിയുകയും ചെയ്തു. 2012ല്‍ അര്‍ജ്ജുന്‍ സിനിമയിലേയ്‌ക്കെത്തുമ്പോള്‍ കാന്‍സര്‍ ബാധിതയായി മോന മരിച്ചിരുന്നു. അതിനു ശേഷവും അച്ഛനോടും കുടുംബത്തോടും അടുക്കാന്‍ അര്‍ജുന്‍ ശ്രമിച്ചുമില്ല. ഇപ്പോള്‍ ശ്രീദേവിയുടെ മരണത്തില്‍ അര്‍ജ്ജുന്‍ ശ്രീദേവിയെക്കുറിച്ച് മുന്പ് ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകള്‍ വീണ്ടും ചര്‍ച്ചയാകുന്നു.

അര്‍ജ്ജുന്റെ വാക്കുകള്‍ ഇങ്ങനെ.. “അവര്‍ എന്റെ അച്ഛന്റെ ഭാര്യയാണ്, എന്റെ അമ്മയല്ല, അവരുടെ കുട്ടികള്‍ എന്‍റെ സ്വന്തം സഹോദരങ്ങളുമല്ല അതിനാല്‍ അവരുടെ ജീവിതത്തേക്കുറിച്ച് പറയാന്‍ ഞാന്‍ ആളല്ല, അച്ഛനോടും, ഭാര്യയോടും പല മാനസിക വികാരങ്ങളും എനിക്കുണ്ടായിട്ടുണ്ട്. പക്ഷേ അതിലൊന്നും ശ്രദ്ധിക്കാന്‍ എനിക്ക് താല്‍പ്പര്യമില്ല. മുന്നോട്ട് പോവുക മാത്രമാണ് ലക്ഷ്യം. എപ്പോഴും എനിക്കൊപ്പം സഹോദരിയുണ്ട്” അര്‍ജ്ജുന്‍റെ കരിയറില്‍ ശ്രീദേവി എന്തെങ്കിലും സഹായം നല്‍കിയോ എന്ന ചോദ്യത്തിന് അര്‍ജ്ജുന്‍ പറയുന്നത് ഇങ്ങനെ. . ‘എന്‍റെ സിനിമകള്‍ അവര്‍ ശ്രദ്ധിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. ഇന്നേ വരെ ഒരു കസേരയില്‍ മുഖാമുഖം ഇരുന്ന് അതിനേക്കുറിച്ച് ഞാന്‍ സംസാരിച്ചിട്ടില്ല. ഞങ്ങള്‍ക്കിടയില്‍ മാന്യമായ അംഗീകരിക്കലുണ്ട്, മനസ്സിലാക്കലുണ്ട് കാരണം ഒരു പോലെ പ്രധാനപ്പെട്ട ഒരാള്‍ ഞങ്ങള്‍ക്കിടയിലുണ്ട്, അത്രമാത്രം’

എന്തായാലും വിദേശത്തായിരുന്ന അര്‍ജ്ജുന്‍ ശ്രീദേവിയുടെ മരണവാര്‍ത്ത അറിഞ്ഞ് മുംബൈയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ച നടി സാധന എവിടെ? ഭര്‍ത്താവിന്റെ കൊടുംപീഡനത്തിന് ഇരയായ നടിയുടെ തിരോധാനത്തില്‍ ദുരൂഹതകള്‍ ഏറെ

shortlink

Related Articles

Post Your Comments


Back to top button