ബ്ലെസി സംവിധാനം ചെയ്യാന്‍ പോകുന്ന ആടുജീവിതം ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. 2015 നവംബറില്‍ സിനിമ അനൌണ്സ് ചെയ്തെങ്കിലും പിന്നീട് കാര്യങ്ങള്‍ ഉദേശിച്ച രീതിയില്‍ നടന്നില്ല. പ്രിഥ്വിരാജ് പിന്മാറിയെന്ന് ഇടയ്ക്ക് കേട്ടെങ്കിലും നജീബാകാന്‍ വേണ്ടി താന്‍ ശരീര ഭാരം കുറച്ചു കൊണ്ടിരിക്കുകയാണെന്ന് അടുത്തിടെ നടന് തന്നെ വ്യക്തമാക്കിയപ്പോഴാണ് അഭ്യൂഹങ്ങള്‍ അവസാനിച്ചത്.
ഒരു ദിവസം കൂടി കാത്തിരുന്നാല്‍ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാമെന്ന് പ്രിഥ്വിരാജ് ഇന്നലെ വ്യക്തമാക്കി. ഫേസ്ബുക്ക്പോ സ്റ്റിലൂടെയാണ് അദ്ദേഹം ആടുജീവിതത്തിന് പിന്നിലുള്ള സര്‍പ്രൈസിന്റെ സൂചന നല്‍കിയത്. ഒരു വര്‍ഷത്തെ കാള്‍ഷീറ്റാണ് പ്രിഥ്വിരാജ് ബ്ലെസി ചിത്രത്തിന് വേണ്ടി മാറ്റി വച്ചിരിക്കുന്നത്. അമല പോള്‍ നായികയാകുന്ന സിനിമയുടെ ഏറിയ ഭാഗവും ഗള്‍ഫ് നാടുകളിലാവും ചിത്രീകരിക്കുക. യോദ്ധക്ക് ശേഷം എ ആര് റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്ന സിനിമ എന്ന പ്രത്യേകത കൂടി ആടു ജീവിതത്തിനുണ്ട്.
Post Your Comments