BollywoodCinemaFilm ArticlesGeneralHollywoodIndian CinemaKollywoodMollywoodNEWSNostalgiaWOODs

50 വര്‍ഷം; 300 ചിത്രങ്ങള്‍, 9 ഡബിള്‍ റോള്‍സ്; സൂപ്പര്‍താരങ്ങള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയ താരറാണി

ഇന്ത്യന്‍ സിനിമയുടെ മുഖശ്രീ മാഞ്ഞുവെന്നു ആരാധകര്‍ പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയാണ്. കഴിഞ്ഞ ദിവസം ഹൃദയാഘാതത്തില്‍ നടി ശ്രീദേവി അന്തരിച്ചതിലൂടെ ബോളിവുഡിന് മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ ലോകത്തിനു മുഴുവന്‍ നഷ്ടം ഉണ്ടായിരിക്കുകയാണ്. ശരീര സൌധര്യം കൊനടും നടന വൈഭവം കൊണ്ടും നിരവധി ആരാധകരെ നേടിയെടുത്ത ഈ നടി ചരിത്രം തിരിത്തിക്കുറിച്ച വനിതകൂടിയാണ്. കാരണം ബോളിവുഡിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഇല്ലാത്ത അത്രയും ചിത്രങ്ങള്‍ ഈ നടിയുടെ കരിയറില്‍ ഉണ്ട്.

നാലാം വയസ്സില്‍ ബാല താരമായി തെന്നിന്ത്യന്‍ സിനിമകളിലൂടെ വെള്ളിത്തിരയില്‍ എത്തിയ ശ്രീദേവി തന്റെ അഭിനയ ജീവിതത്തിന്റെ അമ്പതാം വാര്‍ഷികത്തില്‍ എത്തി നില്‍ക്കുകയായിരുന്നു. എന്നാല്‍ ആഘോഷങ്ങള്‍ ഒന്നുമില്ലാതെ മരണം അവരെ കവര്‍ന്നെടുത്തു. നിരവധി നായകന്മാരുടെ സ്വകാര്യ പ്രേമമായി വെള്ളിത്തിരയിലും ജീവിതത്തിലും തിളങ്ങിയ നടിയുടെ പേരില്‍ സ്വപ്ന റെക്കോര്‍ടുകള്‍ നിരവധി. കഴിഞ്ഞ വർഷം തിയറ്ററിലെത്തിയ ‘മോമി’ലൂടെ ശ്രീദേവി തികച്ചത് 300 ചിത്രങ്ങളെന്ന റെക്കോർഡാണ്.

നടി ശ്രീദേവിയുടെ മരണം സംബന്ധിച്ച വിവരങ്ങള്‍ വഴിത്തിരിവില്‍

ബോളിവുഡിൽ എട്ടും മലയാളത്തില്‍ ഒരു ചിത്രത്തിലും ശ്രീ ഇരട്ടവേഷമിട്ടു– ഗുരു, നാകാ ബന്ദി, ചാൽബാസ്, ലംഹേ, ഖുദാ ഗവാ, ഗുരുദേവ്, സംഗീത്, ആൻസൂ ബാനെ അംഗാരെ. ചാൽബാസിൽ ഇരട്ട സഹോദരിമാരുടെ റോളായിരുന്നു– അഞ്ജു ദാസും മഞ്ജു ദാസും. ബോളിവുഡിലെ മികച്ച 25 ഡബിൾ റോളുകളിൽ ഒന്നായാണു ചാൽബാസിലെ ശ്രീദേവിയുടെ അഭിനയത്തെ വിലയിരുത്തുന്നത്. മലയാളത്തിൽ ഐ.വി.ശശിയുടെ അംഗീകാരം എന്ന സിനിമയിലും ഇരട്ട വേഷമായിരുന്നു– സതിയും വിജിയും. കമൽഹാസന്റെ ‘കാക്കിസട്ടൈ’യുടെ ഹിന്ദി പതിപ്പായ ഗുരുവിൽ ശ്രീദേവി രണ്ടു കഥാപാത്രങ്ങളായി വന്നു– ഉമയും രമയും.

താര റാണിയുടെ സിനിമാ ചരിത്രം പരിശോധിക്കുമ്പോള്‍ ശ്രദ്ധിക്കപ്പെടുന്ന മറ്റു വേഷങ്ങളില്‍ പ്രധാനമാണ് മുരുകന്റെ വേഷം. ശ്രീദേവിയുടെ ആദ്യ മലയാളചിത്രമായ കുമാരസംഭവം (1969). തുണൈവൻ (1969), ആദി പരാശക്തി (1971) തുടങ്ങിയ ചിത്രങ്ങളിലും ശ്രീദേവി മുരുകന്റെ വേഷമാണ് അഭിനയിച്ചത്.

അമ്മയുടെയും മകളുടെയും വേഷത്തിൽ ശ്രീ നിറഞ്ഞാടിയ ചിത്രമാണ് ലംഹേ. യാഷ് ചോപ്രയുടെ മികച്ച 10 സിനിമകളിലാണു ലംഹേയുടെ സ്ഥാനം. ലംഹേയിലെ പല്ലവിയെയും പൂജയെയും കാണികൾ നെഞ്ചേറ്റി. മികച്ച സിനിമ, നടി, വസ്ത്രാലങ്കാരം ഉൾപ്പെടെ അഞ്ച് ഫിലിംഫെയർ പുരസ്കാരങ്ങൾ ഈ സിനിമ സ്വന്തമാക്കി. അഫ്ഗാൻ പടയാളി ബേനസീർ, മകൾ മെഹന്ദി എന്നീ വേഷങ്ങളായിരുന്നു ഖുദാ ഗവായിൽ. അമിതാഭ് ബച്ചനായിരുന്നു മറുവശത്ത്. മികച്ച സംവിധായകനുള്ള ഫിലിംഫെയർ അവാർഡ് സിനിമ നേടി. മികച്ച നടിക്കുള്ള നോമിനേഷനിലൂടെ ശ്രീയും തിളങ്ങി. 1993ലെ ഗുരുദേവ് ആണ് മറ്റൊരു ശ്രദ്ധേയ ചിത്രം. അനിൽ കപൂറും ഋഷി കപൂറും മുഖ്യവേഷങ്ങളിൽ അഭിനയിച്ച ചിത്രത്തിൽ സുനിത, പ്രിയ എന്നിവരുടെ റോളുകളിലായിരുന്നു ശ്രീ.

ജുറാസിക് പാർക്കിൽ അഭിനയിക്കാൻ 1993ൽ ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പീൽബർഗ് വിളിച്ചപ്പോൾ ഒഴിഞ്ഞുമാറിയിട്ടുമുണ്ട് ശ്രീദേവി. ബോളിവുഡിൽ സൂപ്പർതാരമായി കത്തിനിൽക്കുന്ന കാലത്തു ഹോളിവുഡിൽ ചെറിയൊരു വേഷം വേണ്ടെന്നായിരുന്നു നിലപാട്.

ശ്രീദേവിയുടെ മരണം സൗന്ദര്യം നിലനിര്‍ത്താനുള്ള ശസ്ത്രക്രിയയുടെ ഫലമോ? ഏക്ത കപൂര്‍ പറയുന്നു

 

shortlink

Related Articles

Post Your Comments


Back to top button