പ്രണയവും വിവാഹവും വിവാഹമോചനവുമൊക്കെ സിനിമ ലോകത്ത് നിത്യ സംഭവമാണ്. സാധാരണക്കാരുടെ ഇടയിലും ഇന്ന് ദാമ്പത്യ തകര്‍ച്ചയുടെ നിരക്ക് കൂടിയിട്ടുണ്ട്. പക്ഷെ എല്ലാവര്ക്കും സെലബ്രിറ്റികളുടെ ജീവിതത്തെക്കുറിച്ച് അറിയാനാണ് താല്പര്യം. അവര്‍ എന്ത് ചെയ്യുന്നു, ഇഷ്ട നടനോ നടിയോ ആരെ
കല്യാണം കഴിക്കും, അഥവാ കല്യാണം കഴിച്ചാല്‍ തന്നെ എന്നാണ് പിരിയുക എന്നൊക്കെയാണ് നമ്മള് ഓരോരുത്തരും ചിന്തിക്കുന്നത്.
മലയാള സിനിമയില്‍ വിവാഹമോചനം നേടിയ നൂറിലേറെ പ്രശസ്ത വ്യക്തികളുണ്ട്. അന്തരിച്ച നടന് തിക്കുറിശ്ശി സുകുമാരന്‍ നായര്‍ മുതല്‍ മഞ്ജു വാര്യര്‍ വരെ നീളുന്ന ആ നിരയിലെ ചില പ്രമുഖരെ പരിചയപ്പെടാം.
1. ദിലീപ്- മഞ്ജു വാര്യര്‍
ദിലീപിന്റെയും മഞ്ജു വാര്യരുടേയും ദാമ്പത്യ തകര്‍ച്ച അടുത്ത കാലത്ത് മാധ്യമങ്ങള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്ത സിനിമ വിഷയങ്ങളില്‍ ഒന്നാണ്. സുന്ദര്‍ ദാസ് സംവിധാനം ചെയ്ത സല്ലാപത്തിലൂടെയാണ് ഇരുവരും മലയാള സിനിമയുടെ മുന്‍ നിരയിലേക്ക് വന്നത്. പിന്നീട് പ്രണയത്തിലായ അവര്‍ 1998ല്‍ വിവാഹിതരായി.
അന്ന് മലയാളത്തിലെ തിരക്കേറിയ നടിയായിരുന്നുവെങ്കിലും വിവാഹശേഷം മഞ്ജു അഭിനയ രംഗം വിട്ടു. ആ ബന്ധം തകര്‍ന്നു എന്ന് ഏതാണ്ട് ഒന്നര പതിറ്റാണ്ടിനു ശേഷം മാധ്യമങ്ങള്‍ നിരന്തരം എഴുതാന്‍ തുടങ്ങിയെങ്കിലും ആദ്യമൊക്കെ നിഷേധിക്കുകയാണ് ഇരുവരും ചെയ്തത്. പക്ഷെ നമുക്ക് സത്യം എത്ര നാള് മറച്ചു വയ്ക്കാന്‍ സാധിക്കും? ദിലീപ് വിവാഹമോചനത്തിനായി എറണാകുളം കുടുംബ കോടതിയില്‍ ഹര്‍ജി നല്‍കിയതോടെ ആരാധകരുടെ സംശയം സ്ഥിരീകരിക്കപ്പെട്ടു. 2015ല്‍ വിവാഹമോചനം ലഭിച്ചതിനു ശേഷം അടുത്തിടെ ദിലീപ് വീണ്ടും വിവാഹിതനായി. ഏറെ നാളായി തനിക്കൊപ്പം ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന കാവ്യ മാധവനെയാണ് ദിലീപ് രണ്ടാമത് വിവാഹം കഴിച്ചത്. നേരത്തെ നിശാല്‍ ചന്ദ്ര എന്ന ആദ്യ ഭര്‍ത്താവില്‍ നിന്ന് വിവാഹ മോചനം നേടിയിരുന്ന കാവ്യയുടെതും രണ്ടാം വിവാഹമാണ്.
2. മുകേഷ്- സരിത
നാടകാചാര്യന് ഒ മാധവന്റെ മകനായ മുകേഷ് എണ്‍പതുകളിലാണ് സിനിമയിലേക്ക് വന്നത്. അക്കാലത്തെ പ്രശസ്ത നടിയായിരുന്ന സരിതയെ 1988ല്‍ വിവാഹം കഴിച്ചു. പിന്നീട് 2011ല്‍ ആ ബന്ധം തകര്‍ന്നെങ്കിലും വൈകാതെ മുകേഷ് വീണ്ടും വിവാഹിതനായി. നര്‍ത്തകിയായ മേതില്‍ ദേവികയെയാണ് അദ്ദേഹം പുതിയ ജീവിതത്തിലേക്ക് കൈ പിടിച്ചുകൊണ്ടു വന്നത്. ദേവികക്കും ഇത് രണ്ടാം വിവാഹമാണ്.
സരിതയുടെ രണ്ടാം വിവാഹമാണ് മുകേഷുമായി നടന്നത് എന്ന് പറയപ്പെടുന്നു. തെലുഗു നടന് വെങ്കട സുബ്ബയ്യ ആയിരുന്നു അവരുടെ ആദ്യ ഭര്‍ത്താവെന്ന് അടുത്തിടെ മുകേഷ് തന്നെയാണ് മാധ്യമങ്ങളോട് പറഞ്ഞത്.
3. കെ ബി ഗണേഷ് കുമാര്‍
കെ ജി ജോര്‍ജ് സംവിധാനം ചെയ്ത ഇരകള്‍ എന്ന സിനിമയിലൂടെയാണ് ഗണേഷ് വെള്ളിത്തിരയിലേക്ക് വന്നത്. അദ്ദേഹം രാഷ്ട്രീയത്തില്‍ വരുന്നതിന് മുമ്പേ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള ബന്ധം അത്ര സുഖകരമായിരുന്നില്ല. എങ്കിലും കഴിഞ്ഞ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരിക്കുമ്പോഴാണ് ഗണേഷിന്റെ കുടുംബ പ്രശ്നങ്ങള്‍ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിയത്. തുടര്‍ന്ന് മന്ത്രി സ്ഥാനം നഷ്ടപ്പെട്ട അദ്ദേഹം താമസിയാതെ വിവാഹ മോചിതനാകുകയും ചെയ്തു. 2014ല്‍ വീണ്ടും വിവാഹിതനായി.
4. ജഗതി ശ്രീകുമാര്‍
പ്രിഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മ മല്ലികയാണ് ജഗതിയുടെ ആദ്യ ഭാര്യ. ആ ബന്ധം പിരിഞ്ഞതിനു ശേഷം അദ്ദേഹം ശോഭയെ വിവാഹം കഴിച്ചു. തലസ്ഥാനത്തുള്ള ഒരു പഴയ കാല നടിയില്‍ തനിക്കൊരു മകളുണ്ടെന്ന്വാ ഹനാപകടത്തിന് തൊട്ടു മുമ്പ് നടന് പറഞ്ഞത് ഞെട്ടലോടെയാണ് ജനം കേട്ടത്. ശ്രീലക്ഷ്മി എന്ന ആ മകള്‍ ഇന്ന് തിരക്കേറിയ ഒരു ടെലിവിഷന്‍ അവതാരകയാണ്.
5. മംമ്ത മോഹന്‍ദാസ്
ഹരിഹരന് സംവിധാനം ചെയ്ത മയൂഖത്തിലൂടെയാണ് മംമ്ത സിനിമയിലേക്ക് വന്നത്. ബാല്യകാല സുഹൃത്തായ പ്രജിത്തുമായി നടന്ന അവരുടെ വിവാഹ നിശ്ചയത്തിനും മോചനത്തിനും ഒരു പ്രത്യേകതയുണ്ട്. നിശ്ചയം നടന്നത് 11.11.11 നാണെങ്കില്‍ പിരിയാനുള്ള തിരുമാനം പുറത്തു വിട്ടത് 12.12.12നാണ്.
You may also like മലയാള സിനിമയിലെ പ്രണയ വിവാഹങ്ങള്‍; ഭരതന്-കെപിഎസി ലളിത മുതല്‍ ദിലീപ്-കാവ്യ മാധവന് വരെ
6. സായ് കുമാര്‍
പ്രശസ്ത നടന് കൊട്ടാരക്കര ശ്രീധരന് നായരുടെ മകനും നാടക നടനുമായിരുന്ന സായ് കുമാര്‍ റാംജിറാവു സ്പീക്കിംഗിലൂടെയാണ് സിനിമയിലേക്ക് വന്നത്. സഹപ്രവര്‍ത്തകയായ പ്രസന്ന കുമാരിയെയാണ് അദ്ദേഹം ആദ്യം വിവാഹം കഴിച്ചത്. പിന്നീട് അവരില്‍ നിന്ന് മോചനം നേടിയ സായ് നടി ബിന്ദു പണിക്കരെ വിവാഹം കഴിച്ചു. ആദ്യ ഭര്‍ത്താവ് മരിച്ച ബിന്ദുവിനും ഇത് രണ്ടാം വിവാഹമാണ്.
7. മനോജ് കെ ജയന് – ഉര്‍വശി
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് മനോജും ഉര്‍വശിയും വിവാഹിതരായത്. നടി നിര്‍മിച്ച ഏക സിനിമയായ പിടക്കോഴി കൂവുന്ന നൂറ്റാണ്ടില്‍ മനോജ് കെ ജയനായിരുന്നു നായകന്. പക്ഷെ ആ ദാമ്പത്യവും അധികം നീണ്ടു നിന്നില്ല. 2008ല്‍ ഇരുവരും നിയമപരമായി വേര്‍പിരിഞ്ഞു. പിന്നീട് മനോജ് ലണ്ടന്‍ മലയാളിയായ ആശയെ വിവാഹം കഴിച്ചു. ഉര്‍വശിയും പുനര്‍ വിവാഹിതയായി.
8. പ്രിയദര്ശന് – ലിസി
ഏറെ പ്രശ്നങ്ങളും പ്രതിസന്ധികളും തരണം ചെയ്തതിനു ശേഷമാണ് പ്രിയനും ലിസിയും വിവാഹിതരായത്. പക്ഷെ ഇരുപത്തിനാലു വര്‍ഷത്തെ
ദാമ്പത്യജീവിതത്തിനു ശേഷം ഇരുവരും വേര്‍പിരിഞ്ഞു. കമല്‍ ഹാസനും മോഹന്‍ലാലുമൊക്കെ അവര്‍ക്കിടയില്‍ മഞ്ഞുരുക്കാന്‍ ശ്രമിച്ചെങ്കിലും ഒന്നും
ഫലിച്ചില്ല.
9. കല്പന – അനില്‍
ഒരു വഴക്കില്‍ നിന്നാണ് കല്പനയുടെയും അനിലിന്റെയും പ്രണയം തുടങ്ങുന്നത്. അത് അവസാനം വഴക്കില്‍ തന്നെ അവസാനിച്ചു. 1998ല്‍ വിവാഹിതരായ അവര്‍ 2012ല്‍ വേര്‍പിരിഞ്ഞു.
10. അമല പോള്‍ – എ എല്‍ വിജയ്
ദൈവത്തിരുമകള്‍ എന്ന സിനിമയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് സംവിധായകന് വിജയും അമലയും പ്രണയത്തിലാകുന്നത്. തുടര്‍ന്ന് 2014ല്വിവാഹിതരായെങ്കിലും അതും സിനിമ ലോകത്തെ പതിവ് ദാമ്പത്യ തകര്‍ച്ചയിലാണ് അവസാനിച്ചത്. 2017ല്‍ കോടതി ഇരുവര്‍ക്കും വിവാഹ മോചനം അനുവദിച്ചു.
മലയാള സിനിമയിലെ വിവാഹ മോചിതരുടെ പട്ടിക ഏറെ വലുതാണ്. രചന നാരായണന് കുട്ടി, ജയഭാരതി – സത്താര്‍, കലാരഞ്ജിനി, സിദ്ധാര്‍ഥ് ഭരതന്, ബാബുരാജ്, ദിവ്യ ഉണ്ണി, ശ്വേത മേനോന്, സന്തോഷ് പണ്ഡിറ്റ്, ലെന, പ്രിയ രാമന്, ലക്ഷ്മി, ഐശ്വര്യ, ഭാനുപ്രിയ, മാതു,വയലാര്‍ രാമവര്‍മ, ശങ്കര്‍ പണിക്കര്‍, ഷീല, മഞ്ജു പിള്ള – മുകുന്ദന്, ഗൌതമി, ശാരദ, ശ്രീവിദ്യ, മോഹിനി, സുകന്യ, ചാര്‍മിള, രഘുവരന് – രോഹിണി, കമല്‍ ഹാസന്, തിലകന്, പ്രകാശ് രാജ്, ശരത് കുമാര്‍, പ്രഭുദേവ, രേവതി എന്നിവരും ദാമ്പത്യ തകര്‍ച്ചയുടെ ഇരകളാണെന്ന് പറയാം.
Post Your Comments