BollywoodGeneralNEWS

ശ്രീദേവിയുടെ ചിട്ടകളിലേക്ക് മാറാന്‍ ബോണി കപൂര്‍ നിര്‍ബന്ധിതനായിരുന്നു

ബോളിവുഡിലെ പ്രമുഖ നിര്‍മ്മാതാവ് ബോണി കപൂറുമായി അച്ചടക്കമുള്ള ദാമ്പത്യ ജീവിതമായിരുന്നു നടി ശ്രീദേവി നയിച്ചത്, ആരോഗ്യപരമായ ഭക്ഷണ ക്രമീകരണങ്ങളില്‍ കൃത്യമായ ചിട്ട സൂക്ഷിച്ചിരുന്ന ശ്രീദേവി തന്റെ മുഖകാന്തിയിലും ഏറെ ശ്രദ്ധാലുവായിരുന്നു. തന്റെ ജീവിതത്തില്‍ ഓരോ ആഹരങ്ങള്‍ക്കുമുള്ള പ്രാധാന്യം എടുത്തു പറഞ്ഞു കൊണ്ട് ശ്രീദേവി ഒരു വേദിയില്‍ പ്രസംഗിച്ചത് വലിയ വാര്‍ത്ത പ്രാധാന്യം നേടിയിരുന്നു. കൃത്യമായ അളവില്‍ ഭക്ഷണം കഴിക്കുന്ന ശ്രീദേവി വെജിറ്റേറിയനും ചിക്കനുമൊക്കെ ഒരേ അളവില്‍ ഉപയോഗിക്കുന്ന ശീലക്കാരിയായിരുന്നു. തന്റെ ഭര്‍ത്താവ്‌ ബോണി കപൂറിന്റെ ചിട്ടയില്ലാത്ത ഭക്ഷണ ക്രമീകരണങ്ങളെ ശ്രീദേവി തന്റെ രീതിയിലേക്ക് പലപ്പോഴും മാറ്റാന്‍ ശ്രമിച്ചിരുന്നു, അത് ഒരു പരിധിവരെ വിജയിക്കുകയും ചെയ്തു, നല്ല സ്വാദുള്ള ആഹാരങ്ങള്‍ കണ്ടാല്‍ കണ്ട്രോള്‍ പോകുന്ന ബോണി കപൂറിനെ നിയന്ത്രിച്ചു നിര്‍ത്തിയത് ശ്രീദേവിയായിരുന്നു.

ബോണി കപൂറിന്റെ ഭാരംകൂടിയ ശരീര പ്രകൃതി കൃത്യമായ ഭക്ഷണ ക്രമത്തിന്റെ അളവോടെ കുറയുകയും ചെയ്തിരുന്നു, ഇതിന്റെയെല്ലാം ക്രെഡിറ്റ് ശ്രീദേവിക്ക് ആണെന്ന് ബോണി കപൂര്‍ തന്നെ പറഞ്ഞിട്ടുമുണ്ട്, തന്‍റെ ശരീരത്തിന് ശരിയായ വ്യായാമം നല്‍കുന്നതിലും ശ്രീദേവി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button