കടുത്ത വംശീയ അധിക്ഷേപവും, കേട്ടലറക്കുന്ന തെറിയും നിറയുന്ന പോസ്റ്റുകള്‍ പങ്കുവയ്ക്കുന്നത്തിലൂടെ വിവാദമായ ഫേസ്ബുക്ക് ഗ്രൂപ്പ് ഫാന്‍ ഫൈറ്റ് ക്ലബ് അടച്ചുപൂട്ടിയതിന് പിന്നില്‍ സിനിമാ പാരഡൈസോ ആണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിസി രംഗത്ത്. വയനാട്ടിലെ ആദിവാസികളെ അധിക്ഷേപിക്കുന്ന പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് ഫാന്‍ ഫൈറ്റ് ക്ലബും പോസ്റ്റുകളും ചര്‍ച്ചയായത്. ഇതോടെയാണ് ഗ്രൂപ്പിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഇരമ്പിയത്. ഇതോടെ എഫ്എഫ്സി ഗ്രൂപ്പ് പൂട്ടി. ഗ്രൂപ്പ് അഡ്മിന് തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ സിനിമാ ആസ്വാദകരുടെ കൂട്ടായ്മയായ സിനിമ പാരഡൈസോ ആണ് എഫ്എഫ്സി പൂട്ടാന്‍ കാരണമെന്ന് ആക്ഷേപമുയര്‍ന്നു. ഇതോടെ സിപിസി നിലപാട് വ്യക്തമാക്കി രംഗത്തു വന്നു.
സിപിസിയുടെ നിലപാട് വ്യക്തമാക്കുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം
കഴിഞ്ഞ ഏതാനും ദിവസങ്ങളായി മാധ്യമങ്ങളില്‍ ചൂടേറിയ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് എഫ്എഫ്സി എന്ന ഗ്രൂപ്പും അതിന്റെ വിധ്വംസകപ്രവര്‍ത്തനങ്ങളും. മാധ്യമവിചാരണയില്‍ ഭയന്ന് ഗ്രൂപ്പ് അടച്ചുപൂട്ടിയ എഫ്എഫ്സിയുടെ അണിയറപ്രവര്‍ത്തകര്‍ ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ തങ്ങളുടെ മുഖം രക്ഷിക്കാന്‍ സീ പി സിയെ പഴിചാരുന്ന പ്രവണത കാണാന്‍ കഴിഞ്ഞിട്ടുണ്ട് .വാസ്തവം അന്വേഷിക്കാതെ എഫ്എഫ്സി അഡ്മിന്‍സിന്റെ വാക്കുകള്‍ അതേപടി അവതരിപ്പിച്ച്,വളരെ പ്രസകത്മായ ,മീഡിയ ഒന്നാകെ ഏറ്റെടുത്ത ഒരു ചര്‍ച്ചാ വിഷയത്തെ വഴിതെറ്റിക്കുന്ന ഇത്തരം പ്രവണതകളുടെ പശ്ചാത്തലത്തില്‍ സീ പി സി സ്വന്തം നിലപാട് വ്യക്തമാക്കാന്‍ ആഗ്രഹികുന്നു.
സീ പി സിക്കെതിരെ ഉയരുന്ന വിവിധ ആരോപണങ്ങള്‍ക്ക് മറുപടി എന്ന രീതിയില്‍ നിലപാട് വിശദീകരിക്കാം
ചോദ്യം : ഇപ്പോള്‍ എഫ്എഫ്സി നേരിടുന്ന കടുത്ത വിമര്‍ശനങ്ങളില്‍ വല്ല സത്യവുമുണ്ടോ ?അതോ സീ പി സി ഓര്‍ഗനൈസ് ചെയ്ത് കരുതിക്കൂട്ടിയുള്ള ക്യാമ്പയിന്റെ ഫലമാണോ ?
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് എഫ്എഫ്സി ഗ്രൂപ്പില്‍ വന്ന ആദിവാസി/ദളിത് വിരുദ്ധ ട്രോളുകള്‍ (ട്രോള്‍ എന്നത് തെറ്റായ പ്രയോഗമാണ് ,അങ്ങേയറ്റം ഹീനമായ ആക്ഷേപിക്കലാണ് ഈ പോസ്റ്റുകളില്‍ ) സോഷ്യല്‍മീഡിയ ആക്റ്റിവിസ്റ്റ്കള്‍ പൊതുജനസമക്ഷത്തില്‍ ചര്‍ച്ചക്ക് വെച്ചിരുന്നു.അട്ടപ്പാടി സ്വദേശി മധുവിന്റെ ദാരുണമായ അന്ത്യത്തിന്റെ പശ്ചാത്തലത്തില്‍ ഈ ട്രോളുകളും അവയ്ക്ക് പിന്നിലെ മെന്റാലിറ്റിയും നിശിതമായ വിമര്‍ശനങ്ങള്‍ക്ക് കാരണമായി.പിന്നീടുള്ള ദിവസങ്ങളില്‍ ആദിവാസി/ദളിത് വിരുദ്ധത പോലെ എഫ്എഫ്സി യില്‍ ആഘോഷിക്കപ്പെടുന്ന പ്രതിലോമകരമായ മറ്റു ട്രെന്റുകള്കൂടി ചര്‍ച്ച ചെയ്യപ്പെട്ടപ്പോള്‍ എഫ്എഫ്സി ഇഷ്യൂ സമൂഹമാധ്യങ്ങള്ക്കൊപ്പം പ്രിന്റ് ,ഓണ്‍ലൈന്‍ മീഡിയയും ഏറ്റെടുത്തു. ഈ ചര്‍ച്ചകളിലെല്ലാം വിഷയമായത് എഫ്എഫ്സി എന്ന ഗ്രൂപ്പില്‍ വര്‍ഷങ്ങളായി വന്നുകൊണ്ടിരിക്കുന്ന പോസ്റ്റുകള്‍ മാത്രമാണ്.അങ്ങനെയിരിക്കെ ഇത് സീ പി സി അണിയിച്ചോരുക്കിയ സ്കീമാണന്നുപറയുന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണന്നുമാത്രമല്ല ഈ വിഷയം അതീവഗൌരവത്തോടെ ചര്‍ച്ചക്കുവെച്ച മാധ്യമങ്ങളുടെയുംസാമൂഹികമാധ്യമപ്രവര്ത്തകരുടേയും ഉദ്ദേശശുദ്ധിയെ അവഹേളിക്കുന്നതിനും തുല്യമാണ്.
ചോദ്യം : അപ്പൊള്പിന്നെ എന്താണ് സീ പി സിയെ തന്നെ പഴിചേരാന്‍ തിരഞ്ഞെടുക്കാന്‍ കാരണം ?
എഫ്എഫ്സി ക്കെതിരെ സീ പി സി വളരെ മുന്‍പ് തന്നെ മുന്നോട്ട് വന്നിട്ടുണ്ട് . ഗ്രൂപ്പ് അഡ്മിന്‍സിനെയും ആക്റ്റീവ് മെംബേഴ്സിനെയും തിരിഞ്ഞുപിടിച്ച് വ്യക്തിഹത്യ ചെയ്യുകയും ക്രൂരമായി അധിഷേപിക്കുകയും ചെയ്യുന്ന എഫ്എഫ്സി യുടെ നിലപാട് വ്യക്തിവിരോധത്തിനുപരി പലരുടെയും സ്ഥാപിതതാല്പര്യങ്ങള്ക്ക് വേണ്ടിയുള്ളതായിരുന്നു.പല വിഷയങ്ങളിലായി സീ പി സിയില്‍നിന്നു പുറത്താക്കപ്പെട്ട വ്യക്തികള്‍ (സാധാരണക്കാരും സെലിബ്രിറ്റികളും ഇതില്‍ ഉള്‍പ്പെടും ) ആണ് പ്രധാനമായും ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്ക് പിന്നില്‍ .ഇത്തരം പ്രചാരണങ്ങളെയും ,വ്യക്തിഹത്യകളെയും തെളിവുകളിലൂടെ പ്രതിരോധിക്കാനാണ് സീ പി സി ശ്രമിച്ചിട്ടുള്ളത്.ഈ പ്രതിരോധങ്ങള്‍ ചൂണ്ടിക്കാട്ടി സീ പി സി – എഫ്എഫ്സി സ്പര്‍ദ നിലനില്ക്കുന്നുണ്ടെന്നു വാദിച്ച് , ഈ ഇഷ്യൂവിന്റെ വിശദാംശങ്ങളെക്കുറിച്ച് കൂടുതല്‍ ബോധ്യമില്ലാത്തവരേ തെറ്റിധരിപ്പിക്കാനും അതുവഴി ചര്‍ച്ച വഴിതെറ്റിക്കാനുമാണ് എഫ്എഫ്സി ഉടെ ഇപ്പോഴത്തെ ശ്രമം.ഇതല്ലാതെ മറ്റൊരു കച്ചിത്തുരുമ്പും എഫ്എഫ്സി അണിയറപ്രവര്‍ത്തകരുടെ കയ്യിലില്ലാത്തത് എഫ്എഫ്സി യുടെ പ്രതിരോധം സീ പി സിയെ ചുറ്റിപ്പറ്റി മാത്രമാവാന്‍ കാരണമാവുന്നു.
ചോദ്യം : സീ പി സിക്ക് അപ്പോള്‍ ഈ വിഷയത്തില്‍ പ്രത്യേകിച്ചൊരു നിലപാടുമില്ലേ ?എഫ്എഫ്സി ആക്രമണങ്ങളോടുള്ള വിരോധം മാത്രമാണോ നിങ്ങള്‍ക്കുള്ളത് ?
തീര്‍ച്ചയായും സീ പി സിക്ക് എഫ്എഫ്സി വിഷയത്തില്‍ കൃത്യമായ നിലപാടുണ്ട് . അഡ്മിന്‍സും ആക്റ്റീവ് മെംബേഴ്സും ആക്രമിക്കപ്പെടുന്നു എന്നത് മാത്രമല്ല ഞങ്ങള്‍ ഇതുവരെ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എഫ്എഫ്സി യുടെ പ്രധാന അജണ്ടയായ ബോഡി ഷെയിമിങ്ങിന്റെയും ,വെര്‍ബല്‍ റേപ്പിന്റെയും ദളിത് വിരുദ്ധതയുടെയുമൊക്കെ പരസ്യമായ ആഘോഷം സമൂഹമാധ്യങ്ങളിലെന്നപോലെ സ്കൂള്‍,കോളേജ് വിദ്യാര്‍ഥികളിലും മോശമായ ഇമ്പാക്റ്റ്കള് സൃഷ്ടിക്കുന്നുണ്ടെന്ന് പ്രസ്തുത ഗ്രൂപ്പിലെ പോസ്റ്റുകള്‍ വ്യക്തമാക്കുന്നുണ്ട് .അതീവഗുരുതരമായ ഇത്തരം പ്രവണതകള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സീ പി സി തീര്‍ച്ചയായും ഉണ്ടാവും.ചര്‍ച്ചകളെയും ഒരു ലക്ഷത്തിത്തിനടുത്ത് അംഗങ്ങളുള്ള ഒരു കമ്യൂണിറ്റി എന്ന നിലയില്‍ ഇത് സീ പി സിയുടെ ഉത്തരവാദിത്തമാണ്.കേവലം എഫ്എഫ്സി വിരോധത്തിലോതുക്കാതെ വസ്തുതകള്‍ നിരത്തിയും ചര്‍ച്ചകള്‍ പ്രോത്സാഹിപ്പിച്ചുമായിരിക്കും ഈ വിഷയത്തില്‍ സീ പി സിയുടെ പ്രതികരണം.
അവസാനമായി ഈ വിഷയങ്ങളൊന്നും സീ പി സി ആവിഷ്കരിച്ച സംരംഭങ്ങളെയോ ചര്ച്ചാരീതികളെയോ ബാധിക്കില്ലന്നും ശക്തമായ നിലപാടുകളിലൂടെ ,കൂടുതല്‍ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങളിലൂടെ മികച്ച ഒരു സിനിമാചര്ച്ചാവേദിയായി സീ പി സി മുന്നോട്ടുപോവുമെന്നും വ്യക്തമാക്കാന്‍ ഞങ്ങളാഗ്രഹിക്കുന്നു. സീ പി സിയുടെ നിലപാടുകളെ ,അതിന്റെ ഉദ്ദേശശുദ്ധിയെ എന്നും അംഗീകരിച്ചുകൂടെനിന്ന സീ പി സിയുടെ പ്രിയപ്പെട്ട മെമ്പേഴ്സ് അതീവ സാമൂഹികപ്രാധാന്യമുള്ള ഈ വിഷയത്തിലും ഞങ്ങളോടോപ്പമുണ്ടാവുമെന്നാണ് വിശ്വാസം.
11 മണിക്ക് ശേഷം മാത്രമല്ല എല്ലാ സമയവും സെക്സ് ഉണ്ടാകാറുണ്ട് ‘; കാജൽ അഗർവാൾ
Post Your Comments