കൊച്ചി: മൃതശരീരത്തെ വില്‍പ്പന ചരക്കാക്കി വിലപേശുന്ന രാഷ്ട്രീയക്കാരുടെ കപടനാട്യം കാണേണ്ടിവരുന്ന നമ്മുടെ അവസ്ഥ കൊല്ലപ്പെട്ട മധുവിനെക്കാള്‍ ഒട്ടും താഴെയല്ലെന്ന് നടന്‍ ജോയ് മാത്യു. കേരളീയര്‍ തല്ലിക്കൊന്ന മധു എന്ന ആദിവാസി യുവാവിന്റെ കൊലപാതത്തെ സംബന്ധിച്ച് എന്റെ പേജില്‍ ഞാനിട്ട പോസ്റ്റ് വായിച്ച് സങ്കടപ്പെട്ടവരും കൊലപാതകികള്‍ക്കെതിരെ രോഷം കൊണ്ടവരും മുപ്പത്തിരണ്ട് ലക്ഷത്തിലധികം പേരാണു. അതായത് മൂന്നുകോടി ജനസംഖ്യയുള്ള കേരളത്തില്‍ അരക്കോടിക്കടുത്ത് വരുന്ന ജനങ്ങള്‍.
ഇതില്‍ വ്യത്യസ്ത രാഷ്ട്രീയ വീക്ഷണമുള്ളവരുണ്ട്, വ്യത്യസ്ത മത വിശ്വാസികളുണ്ട് എല്ലാവരും മനുഷ്യനന്മയില്‍ വിശ്വസിക്കുന്നു എന്ന് മാത്രമല്ല സംസ്കാരശൂന്യമായ, കാട്ടു നീതി നടപ്പാക്കുന്ന സാമൂഹിക ശാപത്തിനെതിരുമാണ്. ഇതൊന്നും എന്റെ കഴിവല്ല ദാരിദ്ര്യമില്ലാത്ത, സംസ്കാര സമ്പന്നമായ ഒരുനാട് സ്വപ്നം കാണുന്ന, മനുഷ്യനന്മയില്‍ പ്രതീക്ഷയുള്ള മനുഷ്യര്‍ക്ക് ഒത്തു ചേരാനുള്ള ഒരിടം ഒരുക്കുക മാത്രമേ ഞാന്‍ ചെയ്യുന്നുള്ളൂ. പ്രഛന്നവേഷ മത്സരം തുടങ്ങി എന്നാരംഭിക്കുന്ന തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലാണ് ജോയ് മാത്യുവിന്റെ പരാമര്‍ശം.
അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദ്ദിച്ചുകൊന്ന സംഭവത്തില്‍ താന്‍ പോസ്റ്റ് ചെയ്ത കുറിപ്പിന് ലഭിച്ച പ്രതികരണം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തിന്റെ പുതിയ കുറിപ്പ്. പ്രച്ഛന്നവേഷ മത്സരം തുടങ്ങി, ഇത്രയും എഴുതുവാന്‍ കാരണം ഇന്നലെ മുതല്‍ മധുവിന്റെ മൃതശരീരത്തെ വില്‍പ്പന ചരക്കാക്കി വിലപേശുവാന്‍ പലവിധ അഭ്യാസങ്ങളുമായി രംഗത്തുവരാന്‍ വെമ്പല്‍കൊള്ളുന്ന രാഷ്ട്രീയക്കാരുടെ കപടനാട്യം കാണേണ്ടിവരുന്ന നമ്മുടെ അവസ്ഥ കൊല്ലപ്പെട്ട മധുവിനേക്കാള്‍ ഒട്ടും താഴെയല്ല എന്നോര്‍മ്മിപ്പിക്കുവാനാണ്, അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
Post Your Comments