അങ്കമാലി ഡയറീസിലൂടെയാണ് ശരത് കുമാര്‍ എന്ന അപ്പാനി രവി പ്രേക്ഷകരുടെ പ്രിയങ്കരനാകുന്നത്. ചിത്രത്തില്‍ നെഗറ്റീവ് വേഷത്തിലാണ് അപ്പാനി രവി അഭിനയിച്ചതെങ്കിലും നായകനേക്കാള്‍ കയ്യടി നേടിയെടുത്ത കഥാപാത്രമായിരുന്നു അപ്പാനി. പ്രണയിച്ച് വിവാഹം കഴിച്ച അപ്പാനി രവി നാട്ടിന്‍പുറത്തെ ഒരു സാധാരണ പെണ്‍കുട്ടിയെയെയാണ് വിവാഹം കഴിച്ചത്. രേഷ്മ എന്ന കുട്ടിയുമായുള്ള പ്രണയം വിവാഹത്തിലെത്തിയത് അപ്പാനി രവി വെളിപാടിന്റെ പുസ്തകത്തില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ്.
ഇപ്പോഴിതാ ശരത് സിനിമയില്‍ വന്ന ശേഷം ആളാകെ മാറിയിരിക്കുന്നു എന്നാണ് ഭാര്യ രേഷ്മയുടെ പരാതി.പണ്ടത്തെപ്പോലെ അപ്പാനി രവിയ്ക്ക് ഫ്രീഡം ഇല്ലെന്നും എപ്പോഴും തിരക്കാണെന്നുമാണ് രേഷ്മയുടെ പ്രധാന പരാതി. ഡാന്‍സിലും പാട്ടിലും എല്ലാം ആവേശമുള്ള ആളായിരുന്നുവെന്നും ഞങ്ങള്‍ പഠിച്ച കോളേജിലെ ഒരു കൃഷ്ണന് തന്നെയായിരുന്നു തന്റെ ഭര്‍ത്താവെന്നും രേഷ്മ പറയുന്നു.
Post Your Comments