മോഹന്‍ലാല്‍- തമ്പി കണ്ണന്താനം കൂട്ടുകെട്ടില്‍ പിറന്ന ചിത്രമായിരുന്നു നാടോടി. ‘നാടോടി’ എന്ന ചിത്രവുമായി ബന്ധപ്പെട്ട ഒരു അനുഭവം ചിത്രത്തിന്റെ സംവിധായകനായ തമ്പി കണ്ണന്താനം പറയുന്നതിങ്ങനെ
നാടോടി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലെ ഒരു സീനില്‍ എനിക്ക് ഒരു നിബന്ധനയുണ്ടായിരുന്നു. ലാലും എന്‍.എന്‍ പിള്ള ചേട്ടനുമാണ് രംഗത്ത്. വളരെ വൈകാരികമായ ഒരു രംഗമായിരുന്നു അത്. എന്‍. എന്‍ പിള്ള ചേട്ടന്റെ ഡയലോഗിനു ശേഷം ലാല്‍ മറുപടി പറയുമ്പോള്‍ ഞാനൊരു നിര്‍ദ്ദേശംവെച്ചു. സീനില്‍ ലാല്‍ കരയണം പക്ഷേ ഒരു തുള്ളി ഗ്ലിസറിന്‍ തരില്ല ലാലില്‍ നിന്ന് അത്തരമൊരു അഭിനയ വിസ്മയം കാണാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു. അത് കൊണ്ടാണ് ഞാന്‍ അത്തരമൊരു നിര്‍ദേശം മുന്നോട്ടുവച്ചത്.എന്റെ വെല്ലുവിളിയെ വളരെ ഈസിയായി മറികടന്ന ലാല്‍ ആ രംഗം അസ്സലായി അഭിനയിച്ചു തീര്‍ത്തു .ഒരു തുള്ളി ഗ്ലിസറിന്‍ ഇടാതെ ലാല്‍ ശരിക്കും കരഞ്ഞു ഉള്ളില്‍ തട്ടി കരഞ്ഞു ഞാന്‍ അമ്പരന്നു പോയി അതാണ് അഭിനയം .തമ്പി കണ്ണന്താനം ആവേശത്തോടെ പറയുന്നു.
Post Your Comments