BollywoodCinemaGeneralLatest NewsNEWSWOODs

നീലച്ചിത്രം ചിത്രീകരിച്ചു; സംവിധായകനെ അറസ്റ്റ് ചെയ്‌തേക്കും

ബോളിവുഡ് സംവിധായകന്‍ രാംഗോപാല്‍ വര്‍മ വിവാദങ്ങളുടെ കളിത്തോഴനാണ്. എന്നും വ്യത്യസ്തത പുലര്‍ത്തുന്ന ഈ സംവിധായകന്‍ ജയിലേയ്ക്കെന്നു സൂചന. പ്രശസ്ത പോണ്‍ താരം മിയ മല്‍ക്കോവയെ നായികയാക്കി ആര്‍ വി ജി ചിത്രീകരിച്ച ഗോഡ് സെക്സ് ആന്‍ഡ് ടൂത്ത് എന്ന ചിത്രമാണ് ഇപ്പോള്‍ വിവാദത്തില്‍ ആയിരിക്കുന്നത്. ചിത്രത്തിനെതിരേ വിമര്‍ശനവുമായി തെലുങ്കാനയിലെ വനിതാ സംഘടനകള്‍ പരാതി നകിയതോടെ പുലിവാല് പിടിച്ചിരിക്കുകയാണ് വര്‍മ്മ.

am-gopal-varma-god-sex-and-the-truth-controversy

തിരുവനന്തപുരത്തെ നിശ്ചലമാക്കാന്‍ സണ്ണി ലിയോണ്‍ എത്തുന്നു

സ്ത്രീകളുടെ അന്തസ്സിനെ ഇടിച്ചുതാഴ്ത്തിയെന്നും നഗ്നദൃശ്യങ്ങള്‍ ചിത്രീകരിച്ചുവെന്നും കാണിച്ചു കൊണ്ട് വനിതാ സംഘടനകള്‍ പരത്തി നല്‍കി. ഇതിന്‍ പ്രകാരം പോലീസ് വര്‍മയ്ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുകയും മൂന്നര മണിക്കൂര്‍ നേരം ചോദ്യം ചെയ്യുകയും ചെയ്തു. എന്നാല്‍ ചോദ്യം ചെയ്യലില്‍ തനിക്ക് ചിത്രവുമായി ബന്ധമൊന്നുമില്ലെന്നും ഇപ്പോള്‍ പ്രചരിക്കുന്ന മല്‍ക്കോവയുടെ ദൃശ്യങ്ങള്‍ ഈ ചിത്രത്തിലേതല്ലെന്നും അവ വിദേശത്ത് വച്ച്‌ ചിത്രീകരിച്ചതാണെന്നും വര്‍മ പറഞ്ഞിരുന്നു. സംവിധായകന്റെ ഈ വാദത്തെ പൊളിച്ചുകൊണ്ടു കഴിഞ്ഞ ദിവസം ഗ്രേറ്റര്‍ ആന്ധ്ര എന്ന വെബ്സൈറ്റ് രംഗത്തെത്തി. ജി.എസ്.ടിയിലെ മിയ മല്‍ക്കോവയുടെ നഗ്ന ദൃശ്യങ്ങള്‍ ഹൈദരാബാദില്‍ വച്ചു തന്നെയാണ് ചിത്രീകരിച്ചതെന്നും ഇതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. ഈ ദൃശ്യങ്ങള്‍ ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വച്ച്‌ ചിത്രീകരിച്ചതിന് സാക്ഷികളുണ്ടെന്നും അവര്‍ പറയുന്നു. വര്‍മയ്ക്കും ഹോട്ടലിന്റെ ഉടമസ്ഥര്‍ക്കും തടവുശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണിതെന്നും വാര്‍ത്തയില്‍ പറയുന്നു.

എന്നാല്‍ ഈ വിവാദങ്ങളില്‍ രാംഗോപാല്‍ വര്‍മ ഇതുവരെ പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button