CinemaGeneralKollywoodNEWSWOODs

പാര്‍ട്ടിയില്‍ അംഗമായ നടന് താക്കീതുമായി കമല്‍ഹാസന്‍

തമിഴ് നാട് രാഷ്ട്രീയത്തില്‍ രജനി കാന്തിനു പിന്നാലെ സ്വന്തം പാര്‍ട്ടിയുമായി നടന്‍ കമല്‍ഹാസനും എത്തുകയാണ്. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്റെ പാര്‍ട്ടിയുടെ പേര്. നിരവധി താരങ്ങള്‍ ഈ പാര്‍ട്ടിയില്‍ അംഗങ്ങളായി കഴിഞ്ഞു. ഈ അവസരത്തില്‍ ഒരു നടന്റെ പ്രവര്‍ത്തിയില്‍ കമല്‍ താക്കീത് നല്‍കിയത് മാധ്യമങ്ങള്‍ ചര്ച്ചയവുകയാണ്. തന്റെ ആദര്‍ശങ്ങളോട് ചേര്‍ന്ന് നില്‍ക്കാത്ത തരത്തില്‍ പെരുമാറിയ തമിഴ് ബിഗ് ബോസ് റിയാലിറ്റി ഷോയിലെ മുന്‍ മത്സരാര്‍ത്ഥിയും നടനുമായ ഭരണിയ്ക്ക് കമല്‍ താക്കീത് നല്‍കിയതാണ് ഇപ്പോഴത്തെ വാര്‍ത്ത.

സംഭവം ഇങ്ങനെ.. നടന്‍ ഭരണി കഴിഞ്ഞ ദിവസം കമലിന്റെ പാര്‍ട്ടിയില്‍ അംഗത്വമെടുത്തു. ഇതുന്നു ശേഷം ഭരണി കമലിന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങാനൊരുങ്ങി. ഇത് ഇഷ്ടപ്പെടാത്ത കമല്‍ ഇവിടെ ആരും ആരുടെയും അടിമയല്ലെന്നും കാലില്‍ വീഴുന്നത് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വിരുദ്ധമാണെന്നും ഭരണിയെ താക്കീത് ചെയ്തു. ഇനി മേലാല്‍ ഇങ്ങനെ ആവര്‍ത്തിക്കരുത് എന്ന് പറഞ്ഞ കമല്‍ തല്‍ക്കാലം ക്ഷമിച്ചിരിക്കുന്നുവെന്നും ഭരണിയോട് പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button