മലയാള സിനിമയില്‍ ബേബി ശാലിനി തരംഗം ആരംഭിക്കുന്നത് എണ്‍പത് കാലഘട്ടങ്ങളില്‍ ആയിരുന്നു. ബേബി ശാലിനി എന്ന ബാലതാരത്തെവെച്ചു ഹിറ്റ് ചിത്രങ്ങള്‍ എഴുതിയുണ്ടാക്കിയ നിരവധി തിരക്കഥാകൃത്തുക്കളുണ്ട്. ബേബി ശാലിനിയിലെ മിടുക്കുള്ള കുഞ്ഞു പ്രതിഭയെ ഏറ്റവും നന്നായി ഉപയോഗിച്ച രചയിതാക്കളില്‍ ഒരാളാണ് കലൂര്‍ ഡെന്നിസ്. മമ്മൂട്ടി-ജോഷി ടീമിന്റെ അക്കാലത്തെ മിക്ക ചിത്രങ്ങള്‍ക്കും രചന നിര്‍വഹിച്ച ഇദ്ദേഹം ബേബി ശാലിനി എന്ന കൊച്ചുമിടുക്കിയെയും ഒരുപാട് നല്ല സിനിമകളില്‍ ഉള്‍പ്പെടുത്തിയിരുന്നു . അന്നും ഇന്നും എന്നും മലയാളസിനിമകണ്ട ഏറ്റവും മികച്ച ബാലതാരം ആരെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേയുള്ളൂ. അത് ബേബി ശാലിനി എന്ന കുറുമ്പ്കാരി തന്നെയാണ്.
ബേബി ശാലിനി ശരിക്കും ഒരു അത്ഭുതമായിരുന്നുവെന്ന് രചയിതാവായ കലൂര്‍ ഡെന്നിസ്. ആ കുട്ടിക്ക് എല്ലാ പിന്തുണയും നല്‍കികൊണ്ട് അതിന്റെ അച്ഛന് എപ്പോഴും ഒപ്പമുണ്ടായിരുന്നുവെന്നും ആദ്ദേഹം പറഞ്ഞു. ഒരു ടിവി ചാനലിലെ അഭിമുഖ പരിപാടിയിലായിരുന്നു കലൂര്‍ ഡെന്നിസ് വിശേഷങ്ങള്‍ പങ്കുവെച്ചത് . ബേബി ശാലിനിയുടെ അച്ഛന് ക്യാമറയ്ക്ക് പിന്നില്‍നിന്നു അഭിനയിച്ചു കാണിച്ചുകൊടുക്കും. ബേബി ശാലിനി അച്ഛന് കാണിക്കുന്നത് അതേപോലെ അനുകരിച്ച് ക്യാമറക്ക് മുന്നില്‍ നിന്ന് അഭിനയിക്കും.-കലൂര്‍ ഡെന്നിസ് വ്യക്തമാക്കി.
Post Your Comments