യുവ സൂപ്പര്‍താരം പൃഥ്വിരാജിനു മലയാള സിനിമയില്‍ പാരയായി യുവനടന് മാറുന്നതായി സൂചന. വ്യക്തി വിരോധമോ അസൂയയോ അല്ല. പകരം ആരോഗ്യകരമായ അഭിനയത്തിലൂടെയും മികച്ച കഥാപാത്രങ്ങളിലൂടെയുമാണ് ടോവിനോ എന്ന യുവ താരം പൃഥിരാജിന് വെല്ലുവിളിയാകുന്നത്. പൃഥിനായകനായി എത്തിയ എന്നു നിന്റെ മൊയ്തീന് എന്ന ചിത്രത്തിലൂടെയാണ് ടൊവിനോ മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം നിരവധി ഹിറ്റ് ചിത്രങ്ങള്‍ ടോവിനോയ്ക്ക് സ്വന്തം. പൃഥിയും ടോവിനോയും മികച്ച സൗഹൃദം പുലര്‍ത്തുന്നവരാണ്. തന്റെ കരിയറിലെ തീരുമാനങ്ങളില്‍ പലതും പൃഥ്വിയില്‍ നിന്നും അഭിപ്രായം തേടിയതിന് ശേഷം എടുത്തതാണെന്ന് ടൊവിനോയും പറയാറുണ്ട്.
ആര്യയുടെ വധുവാകാനുള്ള മത്സരത്തില്‍ മലയാളി നടിമാരും
മലയാളസ്ത്തിന്റെ പ്രിയ കഥാകാരി മാധവികുട്ടിയുടെ ജീവിതം ആവിഷ്കരിച്ച അമിയില്‍ പൃഥ്വിരാജും ഉണ്ടെന്നു വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് പൃഥ്വിക്ക് പകരക്കാരനായി ടോവിനോ എത്തി. ആമിയിലേക്ക് കമലിന്റെ ക്ഷണം വന്നപ്പോള്‍ എന്തു ചെയ്യണമെന്ന് പൃഥ്വിയോടായിരുന്നു ചോദിച്ചതെന്ന് ടൊവിനോ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ കൂടി ടൊവിനോ പൃഥ്വിയെ പിന്തള്ളിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഞങ്ങള്‍ ഒന്നിച്ചു ജീവിക്കുന്നത് കാണാന്‍ പലര്‍ക്കും ആഗ്രഹമുണ്ടായിരുന്നു, പക്ഷെ; കുഞ്ചാക്കോ ബോബന്
കഴിഞ്ഞ രണ്ടുവര്‍ഷമായി സംവിധായകന് ഗൗതം മേനോനും പൃഥിയും ഒരുമിക്കുന്നുവെന്ന വാര്‍ത്തകള്‍ വന്നിരുന്നു. എനാല്‍ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഒന്നും പുറത്തു വന്നിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഗൗതം മേനോന് തന്റെ ചിത്രത്തിലേക്ക് പൃഥ്വിക്ക് പകരം ടൊവിനോയെ പരിഗണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഈ പ്രണയ ദിനത്തില്‍ ഗൗതം മേനോന് നിര്‍മിച്ച്, സംവിധാനം ചെയ്ത റൊമാന്റിക് ആല്‍ബത്തില്‍ ടൊവിനോ നായകനായി എത്തിയിരുന്നു. മികചാസ് പ്രതികരണമാണ് ഈ ആല്‍ബത്തിന് ടോവിനോയ്ക്ക് ലഭിച്ചത്. അതുകൊണ്ട് തന്നെ തന്റെ അടുത്ത ചിത്രത്തില്‍ ടോവിനോയോ നായകനാക്കാന്‍ ഗൗതം മേനോന് ആലോചിക്കുന്നുവെന്ന് സൂചന.
Post Your Comments