കന്നഡ നിര്‍മ്മാതാവ് നവീനുമായുള്ള വിവാഹ ശേഷം വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ് നടി ഭാവന. സിനിമ എന്നും തന്റെ പാഷന് ആണെന്നും സ്ത്രീകേന്ദ്രീകൃത സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് വാശി പിടിച്ചിരുന്നാല്‍ കാത്തിരിപ്പ് മാത്രമായിരിക്കും ഫലമെന്ന് വ്യക്തമാക്കി നടി. ടൈംസ് ഓഫ് ഇന്ത്യക്ക് നല്കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്. കന്നഡ ചിത്രം തെഗാരുവാണ് ഭാവന വിവാഹ ശേഷം അഭിനയിക്കുന്ന ആദ്യ സിനിമ. ഈ ചിത്രത്തില്‍ അത്ര പ്രാധാന്യമുള്ള കഥാപാത്രമല്ല ഭാവനയുടേത്. എന്തുകൊണ്ട് ഇത്തരം വേഷം സ്വീകരിച്ചു എന്ന ചോദ്യത്തിനു ഉത്തരമായി താരം തന്റെ നിലപാട് വ്യക്തമാക്കുകയാണ്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ… ‘സ്ത്രീകേന്ദ്രീകൃത കഥാപാത്രങ്ങള്‍ക്കായി ഞാന്‍ കാത്തിരിക്കുകയാണെങ്കില്‍ ജീവിതകാലം മുഴുവന്‍ ആ കാത്തിരിപ്പ് തുടരുകയേ ഉള്ളു. നിങ്ങളെ പൂര്‍ണമായും തൃപ്തിപ്പെടുത്തുന്ന ഒരു കഥാപാത്രം ലഭിക്കാനുള്ള സാധ്യത വൈക്കോല്‍ കൂനയില്‍ സൂചി തിരയുന്നത് പോലെയാണ്. മലയാളത്തില്‍ തന്നെ നായകന്മാര്ക്ക് പ്രാധാന്യം നല്കുന്ന സിനിമകളില്‍ മികച്ച കഥാപാത്രങ്ങളെ എനിക്ക് അവതരിപ്പിക്കാനായിട്ടുണ്ട്. എന്നാല്‍ സ്ത്രീ കേന്ദ്രീകൃത കഥാപാത്രങ്ങള്‍ ചെയ്തവയില് ആളുകള്‍ക്ക് ഓര്മിച്ചെടുക്കാന് കഴിയുന്നത് ഒന്നോ രണ്ടോ മാത്രമായിരിക്കും. തെഗാരു ഒരു തട്ടുപൊളിപ്പന്‍ കൊമേര്‍ഷ്യല്‍ ചിത്രമാണെന്ന് എനിക്ക് പടം കമ്മിറ്റ് ചെയ്യുമ്ബോള്‍ തന്നെ അറിയാമായിരുന്നു. എന്നാല്‍ ആ പടം വേണ്ടെന്ന് വയ്ക്കാതിരിക്കാനും എനിക്ക് ഒരുപാട് കാരണങ്ങളുണ്ടായിരുന്നു. ഒന്നാമത്തെ കാര്യം അത് ശിവരാജ്കുമാര് ചിത്രമാണ് . അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കണമെന്ന് എനിക്ക് വലിയ ആഗ്രഹമുണ്ടായിരുന്നു. രണ്ടാമത്തെ കാര്യം ഈ ചിത്രത്തിന്റെ സംവിധായകന് സുരി, അദ്ദേഹമാണ് എന്നെ ജാക്കി എന്ന ചിത്രത്തിലൂടെ കന്നഡ സിനിമയ്ക്ക് പരിചയപ്പെടുത്തിയത്. അന്ന് മുതല്‍ അദ്ദേഹവുമായി വളരെ ഊഷ്മളമായ ബന്ധമാണുള്ളത്. തെഗാരു നായികാ പ്രാധാന്യമുള്ള ചിത്രമല്ലെന്നും എന്നാല്‍, ഞാന്‍ ആ ചിത്രത്തിന്റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. അത്തരത്തിലൊരു ടീമിനൊപ്പം സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്നു”.
സഹതാരമായ ഭാവന നായികയായി; നായികയായി എത്തിയ നടിയെ കാണാനുമില്ല!!
Post Your Comments