തെന്നിന്ത്യന്‍ താര സുന്ദരിയായി മാറിയ ബ്രിട്ടീഷ് വംശജയായ നടി എമി ജാക്സനു പ്രണയ സാഫല്യം. മദ്രാസ പട്ടണം എന്ന ആര്യയുടെ ചിത്രത്തിലൂടെ തമിഴകത്തിന്റെ മനം കവര്‍ന്ന ഈ നടിയ്ക്ക് ആരാധകര്‍ ഏറെയാണ്. നടിയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോഴത്തെ ചര്‍ച്ച. കാമുകനും ബ്രിട്ടീഷ് വംശജനുമായ ബിസിനസ്സുകാരന് ജോര്‍ജ് പാനോട്ടാണ് എമിയുടെ വരന്.
വാലന്റൈന്‍സ് ഡേയ്ക്ക് ആശംസകളോടൊപ്പം ജോര്‍ജിന്റെ ചിത്രവും എമി സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. സ്വകാര്യതയ്ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന എമി ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമാക്കി വച്ചിരിക്കുകയായിരുന്നു. ഈ വര്‍ഷം തന്നെ ഇരുവരും തമ്മിലുള്ള വിവാഹം നടക്കുമെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഐ, തങ്കമകന്, തെരി തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട എമി രജനികാന്തിന്റെ 2.0 യിലും അഭിനയിക്കുന്നുണ്ട്.
Post Your Comments