തമിഴ് നടന്‍ ചിമ്പുവിനെതിരെ നിര്‍മാതാവ് മൈക്കിള്‍ രായപ്പന്‍ വിമര്‍ശനവുമായി രംഗത്ത് വന്നത് വലിയ വിവാദമായിരുന്നു. ചിമ്പുവിനെ നായകനാക്കി മൈക്കിള്‍ നിര്‍മിച്ച അന്‍ബാനവന്‍ അസരാദവന്‍ അടങ്കാത്തവന്‍ (അഅഅ) എന്ന സിനിമയുടെ പരാജയത്തിന് കാരണം ചിമ്പുവിന്റെ അഹങ്കാരമാണെന്നാണ് മൈക്കിളിന്റെ ആരോപിച്ചിരുന്നു. ആദിക്ക് രവിചന്ദര്‍ ആയിരുന്നു ചിത്രത്തിന്‍റെ സംവിധായകന്‍.
ചിമ്പുവിന്റെ ചില കാര്യങ്ങളാണ് പരാജയത്തിന് പ്രധാനകാരണമെന്ന് ആരോപിച്ച് മൈക്കിള്‍ വാര്‍ത്താസമ്മേളനം നടത്തുകയും പ്രൊഡ്യൂസേഴ്സ് കൗണ്‍സിലില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ നിര്‍മാതാവിനൊപ്പം ആദിക് പങ്കെടുത്തിരുന്നുവെങ്കിലും ചിമ്പുവിന് അനുകൂലമായോ പ്രതികൂലമായോ അദ്ദേഹം ഒന്നും സംസാരിച്ചില്ല. ഇതിനെതിരെ ചിമ്പു സംവിധായകനോട് സംസാരിച്ച ഫോണ്‍ കാളുകള്‍ ഇപ്പോള്‍ പുറത്ത്. ”സ്വന്തം അനുജനെപ്പോലെ കരുതിയ നീ ഇങ്ങനെ ചതിക്കുമെന്ന് കരുതിയില്ല. മൈക്കിള്‍ രായപ്പനോടൊപ്പം ആദിക് ചേര്‍ന്നത് അത്ഭുതപ്പെടുത്തി”യെന്ന് ചിമ്പു പറയുന്നു.
ഇരുവരുടെയും ടെലഫോണ്‍ കോളിലെ പ്രസക്ത ഭാഗങ്ങള്‍
‘നീ എന്നെക്കുറിച്ച് മോശമായി സംസാരിക്കുന്നത് കൊണ്ട് നിനക്ക് എന്തെങ്കിലും ഗുണം ഉണ്ടെങ്കില്‍ എനിക്ക് കുഴപ്പമില്ല. പക്ഷേ അങ്ങനെ നിനക്ക് നല്ലത് സംഭവിക്കാന്‍ പോകുന്നില്ല. എന്നെക്കുറിച്ച് മൈക്കിള്‍ രായപ്പന്‍ പരസ്യമായി മോശമായി സംസാരിച്ചപ്പോള്‍ നീ അയാളുടെ അരികെ പോയി ഇരിക്കുകയാണെന്ന് ഞാന്‍ കേട്ടിരുന്നു. അയാള്‍ എന്നെക്കുറിച്ച് മോശമായി സംസാരിച്ചപ്പോള്‍ നീ ഒന്നും പറഞ്ഞില്ല. നീയും എന്നെ കുറ്റപ്പെടുത്തി സംസാരിക്കാനാണ് അവിടെ ഇരുന്നതെങ്കില്‍ എനിക്ക് പ്രശ്നമില്ലായിരുന്നു. പക്ഷേ നിന്റെ മൗനം ആണ് എന്നെ അസ്വസ്ഥനാക്കിയത്.
‘ഇല്ല ഞാന്‍ താങ്കളെപ്പറ്റി മോശമായി ഒന്നും പറഞ്ഞിട്ടില്ല. മൈക്കിള്‍ പറഞ്ഞതിനെപ്പറ്റി എനിക്കൊന്നും അറിഞ്ഞില്ല. ഇല്ല അണ്ണാ, ഞാന്‍ നിര്‍മാതാവ് എന്തൊക്കെയോ പറഞ്ഞു. എന്നെ തെറ്റിദ്ധരിക്കരുത്. ‘
ഗ്ലോബല്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഉടമയായ മൈക്കിള്‍ നാടോടികള്‍, മിരുതന്‍ തുടങ്ങിയ സിനിമകളുടെ നിര്‍മാതാവാണ്.
Post Your Comments