![attempted rape against this bollywood actress](/movie/wp-content/uploads/2018/02/preethi4.jpg)
ബോളിവുഡിലെ പ്രമുഖ താരം പ്രീതി സിന്റയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസില്‍ മുന്‍ കാമുകനും വ്യവസായിയുമായ നെസ് വാഡയ്‌ക്കെതിരെ മുംബൈ സിറ്റി പൊലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഐപിസി 354, 506, 509 എന്നീ വകുപ്പുകളാണ് വാഡിയയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.
2014, മെയ് 30നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഐപിഎല്‍ മത്സരത്തിനിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് വാഡിയ തന്നോട് മോശം വാക്കുകള്‍ പറയുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തുവെന്ന് പ്രീതി പരാതിപ്പെട്ടിരുന്നു. മുംബൈ മറൈന്‍ ഡ്രൈവ് പോലീസ് സ്‌റ്റേഷനിലാണ് താരം പരാതി നല്‍കിയത്. ആളുകള്‍ നോക്കിനില്‍ക്കെയാണ് വാഡിയ തന്നോട് അസഭ്യം പറഞ്ഞതെന്നും താരം പരാതിപ്പെട്ടിരുന്നു.
Post Your Comments