
ഈ വർഷത്തെ പ്രണയദിനത്തില്‍ തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോന് ഒരുക്കിയ തമിഴ് വീഡിയോ ആല്‍ബം സൂപ്പര്‍ഹിറ്റായിരുന്നു. മദന്‍ കാര്‍ക്കിയുടെ വരികള്‍ക്ക് ഈണമിട്ട് പാടിയത് കാര്‍ത്തിക് ആയിരുന്നു. ടൊവിനോ തോമസ്, നടിയും അവതാരകയുമായ ദിവ്യദര്‍ശിനി (ഡിഡി) എന്നിവരാണ് അഭിനയിച്ചത്.ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള പ്രണയമാണ് വീഡിയോയില്‍ അവതരിപ്പിച്ചത്.
പാട്ടിന് മികച്ച പ്രതികരണം ലഭിച്ചെങ്കിലും നായികയായെത്തിയ ദിവ്യദര്ശിനിയെ നിരവധിപ്പേര്‍ വിമര്‍ശിച്ചിരുന്നു. ടൊവിനോയ്ക്ക് ജോഡിയായി ഡിഡി സെറ്റാകുന്നില്ലെന്നാണ് ചിലരുടെ വാദം. ഓവര്‍ ആക്ടിങ് കാരണം വീഡിയോ രണ്ട് തവണ കാണാന്‍ പോലും കഴിയില്ലെന്ന് ചിലര്‍ പരിഹസിച്ചു. അമ്മച്ചിയുടെ പ്രായത്തിലുള്ള ഡിഡി വിണ്ണൈതാണ്ടി വരുവായ സിനിമയിലെ ജെസ്സിയാകാന് ശ്രമിച്ചെങ്കിലും വര്‍ക്കൗട്ട് ആയില്ലെന്ന് ആളുകള്‍ കളിയാക്കി.
Post Your Comments