![nimisha and anu sithara dancing performance](/movie/wp-content/uploads/2018/02/hh-1.png)
മലയാള സിനിമയിൽ ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ താരങ്ങളാണ് അനു സിത്താരയും നിമിഷാ സജയനും.അടുത്തിടെ വിവാദ ചിത്രം പദ്മാവതിലെ ‘ഗൂമര്‍’ എന്ന പാട്ടിന് മനോഹരങ്ങളായ നൃത്തച്ചുവടുകളുമായി ഈ രണ്ടുതാരങ്ങളും എത്തി.ഇതിനോടകം സോഷ്യൽ മീഡിയയിൽ ഡാൻസ് വീഡിയോ വൈറലാവുകയും ചെയ്തു.
സിനിമയില്‍ ദീപിക കളിച്ച അതേ സ്റ്റെപ്പുകള്‍ തന്നെയാണ് ഇരുവരും പരീക്ഷിച്ചത്. ടൊവിനോ തോമസ് നായകനായെത്തുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രത്തിന്റെ ഇടവേളയിലായിരുന്നു ഇരുവരുടെയും കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സ്.മധുപാല്‍ സംവിധാനം ചെയ്യുന്ന ‘ഒരു കുപ്രസിദ്ധ പയ്യന്‍’ സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്.
Post Your Comments