രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ടു വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ് തമിഴ് സൂപ്പര്‍ താരം രജനികാന്ത്. എന്നാല്‍ രജനീകാന്തിനും കുടുംബത്തിനും സുപ്രീംകോടതിയില്‍നിന്ന് കനത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്. രജനീകാന്ത് ചിത്രം കൊച്ചടയാന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പണം കടമെടുത്തത് സംബന്ധിച്ചുള്ള കേസില്‍ രജനിയ്ക്ക് കോടതിവിധി തിരിച്ചടി ആയിരിക്കുകയാണ്.
നിര്‍മ്മാണത്തിന്റെ അവസാനഘട്ടത്തില്‍ പണം കുറവ് വന്നപ്പോള്‍ ഒരു പ്രൈവറ്റ് ഫിനാന്‍സിംഗ് കമ്പനിയായ ആഡ് ബ്യൂറോയില്‍നിന്ന് രനികാന്തിന്റെ ഭാര്യ ലത ഡയറക്ടറും മകള്‍ ചെയര്‍മാനുമായ മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റ്സ് എന്ന കമ്പനി പത്തു കോടി രൂപ കടമെടുത്തിരുന്നു. ചിത്രം പരാജയപ്പെട്ടതോടെ നാല് കോടി രൂപയോളം മാത്രമാണ് കമ്പനിക്ക് തിരിച്ചു നല്കാന് സാധിച്ചത്. ഈ സാഹചര്യത്തിലാണ് ആഡ് ബ്യൂറോ സുപ്രീംകോടതിയെ സമീപിച്ചത്.
രണ്ടാഴ്ച്ചയ്ക്കകം നല്‍കാനുള്ള തുകയും അതിന്റെ പലിശയും കൊടുത്തു തീര്‍ക്കണമെന്നാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. മീഡിയ വണ്‍ ഗ്ലോബല്‍ എന്റര്‍ടെയ്ന്‍മെന്റിന് പണം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നാല്‍ ലത വ്യക്തിപരമായി ഈ പണം അടയ്ക്കണം.
Post Your Comments