
നടിമാര്‍ പലപ്പോഴും ട്രോളിനു ഇരയാകാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ മുതല്‍ ബോഡി ഷൈമിംഗിന് വരെ ഇരയാകുന്ന നടിമാര്‍ ഇങ്ങനെ കളിയാക്കുന്നവരോട് പൊട്ടിത്തെറിക്കുന്നത് നമ്മള് കാണാറുണ്ട്. യാതൊരു മര്യാദയുമില്ലാതെ തൊട്ടതിനും പിടിച്ചതിനുമെല്ലാം ട്രോളിക്കൊല്ലുന്നവര്ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ബോളിവുഡ് താരം സറീന് ഖാന്.
നഗ്ന രംഗങ്ങളും ചുംബനങ്ങളും ഇനിയുണ്ടാവില്ല; പുതിയ നിലപാടുമായി നടന്മാരുടെ സംഘടന
സാമൂഹിക മാധ്യമങ്ങളിലൂടെയായിരുന്നില്ല സറീന്റെ മറുപടി. നേരിട്ട് തന്നെ കളിയാക്കിയവന് നല്ല ഉശിരോടെ മറുപടി കൊടുത്തിരിക്കുകയാണ് തരാം. “എന്റ കൈയ്ക്ക് നിന്റെ മുഖത്തേക്കാള്‍ വലിപ്പമുണ്ട്. ഞാന്‍ നിനക്കൊന്ന് തരണോ? നിന്റെ താടിയെല്ല് പൊട്ടിപ്പോകും”-തന്നെ ട്രോളിയവന്റെ മുഖത്ത് നോക്കി തന്നെ സറീന് ഖാന് പറഞ്ഞു.
എം ടിവിയുടെ ട്രോള്‍ പോലീസ് എന്ന പരിപാടിയിലായിരുന്നു പ്രേക്ഷകരെ ഞെട്ടിച്ച സറീന്റെ പ്രതികരണം. ട്രോളിങ്ങിന് ഇരയായവരെയും ട്രോള്‍ ചെയ്യുന്നവരെയും ഒരുമിച്ചു പങ്കെടുപ്പിക്കുന്നതാണ് ട്രോള്‍ പോലീസ് എന്ന പരിപാടി. മുന്നില്‍ പെട്ടവനെ ഒരൊറ്റ ഡയലോഗ് കൊണ്ട് ശരിക്കും പൊരിച്ചുകളഞ്ഞു സറീന് ഖാന്. സറീന് തന്നെയാണ് ഈ വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.
Post Your Comments