CinemaIndian CinemaLatest NewsMollywoodWOODs

മതവികാരം വൃണപ്പെടുത്തി; നടി പ്രിയ വാരിയര്‍ സുപ്രീം കോടതില്‍

ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ‘മാണിക്യ മലരായ പൂവി’ എന്ന ഗാനവും അതിലെ നടി പ്രിയയും ആഗോള പ്രശസ്തി നേടിയിരിക്കുകയാണ്. എന്നാല്‍ പ്രശസ്തിയ്ക്ക് പിന്നാലെ വിവാദവും ഗാനത്തിനെ തേടിയെത്തി.

‘മാണിക്യ മലരായ പൂവി’ എന്ന ഗാനം മതവികാരം വൃണപ്പെടുത്തിയെന്നു ആരോപിച്ചു കൊണ്ട് യുവാക്കള്‍ നടിയ്ക്കും സംവിധായകനുമെതിരെ നല്‍കിയ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ നടി പ്രിയ വാരിയര്‍ സുപ്രീം കോടതിയെ സമീപിച്ചു. തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിന് എതിരെയാണ് പ്രിയ സുപ്രീം കോടതിയെ സമീപിച്ചത്. ഗാനത്തിനെതിരായ കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രിയ പരമോന്നത കോടതിയില്‍ ഹര്‍ജി നല്‍കിയത്. പ്രിയക്ക് പുറമെ, സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.

റോമയും പാര്‍വതിയും താര പദവി സ്വന്തമാക്കി മുന്നേറുമ്പോള്‍ സഹനായിക മരിയ എവിടെ?

shortlink

Related Articles

Post Your Comments


Back to top button