മലയാളത്തില്‍ സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയ ആത്മവിശ്വാസത്തില്‍ ബോളിവുഡില്‍ വിജയം കൊയ്യാന്‍ ഇറങ്ങുകയാണ് സംവിധായകന് ജീത്തു ജോസഫ്. മോഹന്‍ലാലിന്റെ മകന് പ്രണവ് മോഹന്‍ലാല്‍ നായകനായ ആദിക്ക് ശേഷം ജീത്തു സംവിധാനം ചെയ്യുന്ന ഹിന്ദി ചിത്രത്തില്‍ ബോളിവുഡ് താരങ്ങളായ ഇമ്രാന് ഹാഷ്മിയും ഋഷി കപൂറും പ്രധാനവേഷങ്ങളിലെത്തുന്നു. ക്രൈം ഹൊറര്‍ ത്രില്ലറായ ഈ ചിത്രം ഒരു ഹോളിവുഡ് സിനിമയുടെ റീമേക്കാണ്. വയാകോം 18, അസ്വര്‍ എന്റര്‍ടൈന്‍മെന്റ് എന്നീ നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
മലയാളത്തിലെ യുവ സൂപ്പര്‍താരങ്ങളുടെ വിദ്യാഭ്യാസ യോഗ്യത അറിയാം
ജീത്തു സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡില്‍ വന്‍ ഹിറ്റായിരുന്നു. നിഷികാന്ത് കാമത്ത് ആണ് ഹിന്ദി പതിപ്പ് ഒരുക്കിയത്. ദൃശ്യം നേടിയ ജനപ്രീതിയാണ് ജീത്തുവിന് ബോളിവുഡിലേക്ക് വഴിതുറന്നത്.
Post Your Comments