
നടന് സുരേഷ് ഗോപിയുടെ മൂന്നാം വരവ് അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ലേലത്തിന്റെ രണ്ടാം ഭാഗത്തിലൂടെയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആനക്കാട്ടില്‍ ചാക്കോച്ചിയായി സുരേഷ്ഗോപി അല്ല എത്തുകയെന്നും മലയാളത്തിന്റെ പ്രിയ നടന് മോഹന്‍ലാല്‍ ആ വേഷത്തില്‍ എത്തുമെന്നും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. നിലവില്‍ രാജ്യസഭാ അംഗം കൂടിയായസുരേഷ് ഗോപിക്ക് രാഷ്ട്രീയ തിരക്കുകളുണ്ടെന്നുംആനക്കാട്ടില് ചാക്കോച്ചിയാകാന്‍ മോഹന്‍ലാലിനെ തെരഞ്ഞെടുത്തു എന്നുമായിരുന്നു വാര്‍ത്ത. നിഥിന് രണ്‍ജിപണിക്കരാണ് ലേലം രണ്ടാം ഭാഗം സംവിധാനം ചെയ്യുന്നത്.
സുരേഷ്ഗോപിയുടെ മൂന്നാം വരവ് ഉണ്ടാകില്ലേ?
ഈ പ്രചാരണങ്ങളെക്കുറിച്ച് അറിഞ്ഞ സംവിധായകന് നിഥിന് ഇതിനെക്കുറിച്ച് പ്രതികരിക്കുന്നു. ”മാധ്യമങ്ങള്‍വഴി പുറത്തു വന്ന വാര്‍ത്തകള്‍ മൊബൈല്‍ വഴി പലരും അയച്ചു തന്നപ്പോഴാണ് തന്റെ ചിത്രത്തിലെ നായകന് മാറിയ വിവരം സംവിധായകനും അറിയുന്നത്. ചാക്കോച്ചിയെ മാറ്റുക എന്നത് താന്‍ ചിന്തിച്ചിട്ടുപോലുമില്ല” എന്ന് നിതിന്‍ പറഞ്ഞു. ആരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നതെന്ന് അറിയില്ലഎന്നും, ചാക്കോച്ചി എന്ന കഥാപാത്രമായി സുരേഷ് ഗോപി എന്ന നടനെയല്ലാതെ വേറെ ഒരാളെ പോലും ഇതുവരെ താനോ തിരകഥാകൃത്തായ തന്റെ അച്ഛന് രണ്‍ജി പണിക്കരോ ആലോചിച്ചുപോലും നോക്കിയിട്ടില്ല എന്നും നിതിന്‍ പറയുന്നു.
Post Your Comments