മലയാളത്തില്‍ വിപ്ലവ്വം സൃഷ്ടിച്ച സ്ത്ത്രീപക്ഷ സിനിമകളില്‍ ഒന്നായിരുന്നു ‘അവളുടെ രാവുകള്‍’. ഐവി ശശി സംവിധാനം ചെയ്ത് 1978-ല്‍ പുറത്തിറങ്ങിയ ചിത്രം വലിയ രീതിയിലുള്ള വാണിജ്യവിജയവും നേടിയിരുന്നു. ചിത്രത്തിലെ സീമയുടെ അഭിസാരിക വേഷം കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
അവളുടെ രാവുകള്‍ കോളേജ് മാഗസിന്റെ രൂപത്തില്‍ വീണ്ടും എത്തുകയാണ്. ചേര്‍ത്തല എന്‍.എസ്.എസ് കോളേജാണ് ‘അവളുടെ രാവുകള്‍’ എന്ന പേരിലുള്ള സ്ത്രീപക്ഷ മാഗസിന് പുറത്തിറക്കുന്നത്. സ്ത്രീ കേന്ദ്രീകൃതമായ ഒട്ടേറെപ്പേരുടെ അനുഭവ കഥകള്‍ മാഗസിനില്‍ പ്രസിദ്ധീകരിക്കും. ‘അവളുടെ രാവുകള്‍’ എന്ന ചിത്രം ഇറങ്ങിയപ്പോള്‍ ‘പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം’ എന്ന പരസ്യവാചകം നല്കിയപ്പോള്, ‘ബുദ്ധി പൂര്‍ത്തിയായവര്‍ക്ക് മാത്രം’ എന്നാണ് മാഗസിന്റെ ടാഗ് ലൈന്‍.
Post Your Comments