തമിഴ് സൂപ്പര്‍ താരങ്ങള്‍ രാഷ്ജ്രീയ പ്രവേശനത്തിനു ഒരുങ്ങിക്കഴിഞ്ഞു. രജനികാന്തും കമല്‍ഹാസനും ഒരുമിച്ചു പ്രവര്‍ത്തിക്കുമോ എന്ന ആകാശയിലാണ് ആരാധകര്‍. അതിനിടയില്‍ ഇരുവരും ഒരുമിച്ചു കൂടിയിരിക്കുകയാണ്. പോയ്സ് ഗാര്‍ഡനിലെ രജനിയുടെ വീട്ടിലെത്തിയാണ് കമല്‍ സന്ദര്‍ശിച്ചത്. രജനിയുടെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനത്തിനുശേഷം ഇതാദ്യമായാണ് കമല്‍ രജനിയെ സന്ദര്‍ശിക്കുന്നത്.
പാര്‍ട്ടി പ്രഖ്യാപനച്ചടങ്ങിലേയ്ക്ക് ക്ഷണിക്കാനാണ് കമല്‍ എത്തിയതെന്ന് രജനി മാധ്യമപ്രവര്‍ത്തരോട് പറഞ്ഞു. ഇക്കാര്യം കമലും പിന്നീട് സ്ഥിരീകരിച്ചു. ഫെബ്രുവരി ഇരുപത്തിയൊന്നിനാണ് കമല്‍ തന്റെ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിക്കുന്നത്. എന്റെ ശൈലി കമലിന്റേതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ്. എന്നാല്‍, രണ്ടുപേരുടേതും ഒരൊറ്റ ലക്ഷ്യമാണ്. അത് പാവപ്പെട്ട ജനങ്ങളെ സേവിക്കുക എന്നതാണ്-രജനി പറഞ്ഞു.
Post Your Comments