CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

സിനിമയിലെ വനിതാ കൂട്ടായ്മക്കെതിരെ നടി മൈഥിലി

മലയാള സിനിമയിലെ വനിതാ കൂട്ടായ്മക്കെതിരെ നടി മൈഥിലി. സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകം ഒരു സംഘടന ആവശ്യമില്ലെന്നും തനിക്ക് അമ്മയില്‍ മാത്രമാണ് വിശ്വാസമുള്ളതെന്നും ഒരു ചാനല്‍ പരിപാടിയില്‍ താരം പറഞ്ഞു. സിനിമയില്‍ എത്തിയത് മുതല്‍ താന്‍ അമ്മ സംഘടനയില്‍ അംഗമാണ്. അതില്‍ സ്ത്രീയും പുരുഷനുമുണ്ട്. അതില്‍ മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും നടി വ്യക്തമാക്കി.

സിനിമയുടെ അഞ്ചിന്‍റെയും പത്തിന്‍റെയും ദിനങ്ങളില്‍ കേക്ക് മുറിക്കാനും വീതം വയ്ക്കാനുമൊന്നും അയാളെ കിട്ടില്ല!; സംഭവം ഇങ്ങനെ

സ്ത്രീ സംഘടനകള്‍ രൂപീകരിക്കപ്പെട്ടപ്പോള്‍ തന്നെ ആരും സമീപിച്ചിട്ടില്ല. അത്തരം സംഘടനകള്‍ വേണമെന്ന അഭിപ്രായം തനിക്കില്ലെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു. ” ജീവിതത്തിലുണ്ടാകുന്ന എന്ത് പ്രശ്നത്തേയും ഒറ്റയ്ക്ക് നേരിടാന്‍ സ്ത്രീകള്‍ സാധിക്കും അതിന് ഒരു സംഘടനയുടേയും സഹായം ആവശ്യമില്ല. തന്റെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ ഒറ്റയ്ക്കാണ് മറികടന്നത് ” താരം പറഞ്ഞു. പ്രിയനന്ദന്‍ സംവിധാനം ചെയ്യുന്ന പാതിരക്കാലമാണ് മൈഥിലിയുടെ പുതിയ ചിത്രം. ഇതിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ചാനല്‍ പരിപാടിയിലാണ് മൈഥിലി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button