CinemaGeneralMollywoodNEWSWOODs

ക്രിസ്ത്യാനികളുടെ വികാരം വ്രണപ്പെടുത്തിയ അല്‍ഫോണ്‍സ് പുത്രന്‍ മാപ്പ് പറയണം; യുവാവിന്റെ കുറിപ്പ് വൈറല്‍

കഴിഞ്ഞ കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ‘ഒരു അഡാറ് ലവിലെ’ മാണിക്യ മലരായ പൂവി എന്ന് തുടങ്ങുന്ന ഗാനമാണ്. പാട്ട് വൈറലായതോടെ ഇസ്ലാം മതവിശ്വാസം വ്രണപ്പെട്ടുവെന്നാരോപിച്ച് ഒരു പറ്റം യുവാക്കള്‍ രംഗത്തെത്തുകയും സംവിധായകനും നടിയ്ക്കുമെതിരെ പരാതി കൊടുക്കുകയും ചെയ്തു. അതോടെ കുഴങ്ങിയ അണിയറപ്രവര്‍ത്തകര്‍ പാട്ട് പിന്‍വലിക്കുന്നുവെന്നു ആദ്യം അറിയിച്ചെങ്കിലും പിന്നീടു ഈ തീരുമാനം മാറ്റി. ഇപ്പോഴിതാ, മതവികാരം വ്രണപ്പെട്ടുവെന്ന് ആരോപിച്ച് രംഗത്തെത്തിയവരെ പരോക്ഷമായി പരിഹസിച്ച് യുവഎഴുത്തുകാരനും ഡോക്ടറുമായ നെല്‍സണ്‍ ജോസഫ് രംഗത്തെത്തിയിരിക്കുന്നു.

മാണിക്യ മലരായ.. എന്ന ഗാനത്തിലൂടെ ഇസ്ലാം മതവികാരം വ്രണപ്പെടുത്തിയെങ്കില്‍ ആദ്യം മാപ്പ് പറയേണ്ടത് അല്‍ഫോന്‍സ് പുത്രനാണെന്നും നെല്‍സണ്‍ പറയുന്നു. . ക്രിസ്ത്യന്‍ യുവതികളെ അടക്കവും ഒതുക്കവുമില്ലാത്തവരായി ചിത്രീകരിക്കുക. പള്ളിയില്‍ വച്ച് ഡാന്‍സും കൂത്തും കളിക്കുക. ഓണ്‍ മള്‍ട്ടിപ്പിള്‍ ചാര്‍ജ്ജസ് , വികാരം വ്രണപ്പെടുത്തിയതിനു മാപ്പ് പറയണം അല്‍ഫോന്‍സ് പുത്രന്‍ എന്ന് ഉണര്‍ന്ന ക്രിസ്ത്യാനിയെന്ന് എടുത്തു പറയഞ്ഞുകൊണ്ട് നെല്‍സന്‍ പറയുന്നു.

നെല്‍സണ്‍ന്റെ പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

മിസ്റ്റര്‍ അല്‍ഫോന്‍സ് പുത്രന്‍,

താനെന്താടോ കരുതിയത്? പള്ളി തനിക്ക് ഒളിച്ചുകളിക്കാനുള്ള സ്ഥലമാണെന്നോ? പള്ളി പ്രാര്‍ത്ഥിക്കാനുള്ള സ്ഥലമാണ്. അല്ലാതെ പറയാതെ കയറി ഒളിക്കാനുള്ള സ്ഥലമല്ല. പിന്നെ, സിനിമയുടെ സീന്‍ ഗായകസംഘത്തിലെ ഒരു ക്രിസ്ത്യന്‍ യുവാവ് സ്ത്രീകളുടെ വശത്ത് നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ അടുത്ത് ചെന്ന് ഡാന്‍സ് കളിക്കുന്നതാണ്.

ക്രിസ്ത്യന്‍ യുവാക്കളെ ഭക്തിയില്ലാത്തവരും പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറുന്നവരുമായി ചിത്രീകരിക്കുക. ക്രിസ്ത്യന്‍ യുവതികളെ അടക്കവും ഒതുക്കവുമില്ലാത്തവരായി ചിത്രീകരിക്കുക. പള്ളിയില്‍ വച്ച് ഡാന്‍സും കൂത്തും കളിക്കുക. ഓണ്‍ മള്‍ട്ടിപ്പിള്‍ ചാര്‍ജ്ജസ് , വികാരം വ്രണപ്പെടുത്തിയതിനു മാപ്പ് പറയണം അല്‍ഫോന്‍സ് പുത്രന്‍.

ഉ.ക്രി (ഉണര്‍ന്ന ക്രിസ്ത്യാനി)
ഒപ്പ്.
നോട്ട്: ലിജോ ജോസ് പെല്ലിശേരി ചിരിക്കണ്ട. സാറിനുള്ളത് പുറകെ വരുന്നുണ്ട്.

ക്യാപ്റ്റനില്‍ കയ്യടി നേടി താര പുത്രന്‍!!

shortlink

Related Articles

Post Your Comments


Back to top button