BollywoodCinemaFilm ArticlesGeneralIndian CinemaKollywoodMollywoodNEWSWOODs

പോലീസ് വേഷത്തിലും  സുന്ദരികളായ അഞ്ച്‌ നടിമാര്‍ 

 
സിനിമയിൽ നിരവധി കഥാപാത്രങ്ങളിൽ തിളങ്ങിയ നടിമാരെ നമുക്കറിയാം. ചില വേഷങ്ങളിൽ നമ്മുടെ കണ്ണുകൾ ഉടക്കുമെന്നതും ഉറപ്പാണ്. അത്തരത്തിൽ പ്രേക്ഷകരെ ഏറെ ആവേശംകൊള്ളിക്കുന്നത് നമ്മുടെ പ്രിയ നടിമാർ പോലീസ് വേഷത്തിൽ എത്തുമ്പോഴാണ്. പോലീസ് വേഷത്തിലെത്തിയ മിക്ക നടിമാരും ആ വേഷത്തിൽ പതിവിൽ നിന്ന് വളരെ വ്യത്യസ്തമായതും കൂടുതൽ ഗ്ലാമറസ്സായുമാണ് കണ്ടിട്ടുള്ളത്. ചുരുക്കം ചിലർക്ക് മാത്രമാണ് പോലീസ് വേഷം ഇണങ്ങില്ല എന്ന് തോന്നിയിട്ടുള്ളത്. പോലീസ് വേഷത്തിൽ ആരാധകരെ ത്രസിപ്പിച്ച  ചില നടിമാർ ആരാണെന്ന് നോക്കാം.
 
തബു
 
ദൃശ്യമെന്ന ബോളിവുഡ് ചിത്രത്തിലായിരുന്നു തബു പോലീസ് വേഷത്തിൽ എത്തിയത്. ശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെയാണ് തബു ചിത്രത്തിൽ അവതരിപ്പിച്ചത്. തബുവിന്റെ ശരീരത്തിനും പോലീസ് വേഷം നന്നായി ഇണങ്ങിയിരുന്നു. തബുവിന്റെ പോലീസ് വേഷം ഏറെ ആരാധകപ്രശംസ നേടിയിരുന്നു.
 
പ്രിയങ്ക ചോപ്ര 
 
ആരാധകർ ഏറെയുള്ള പ്രിയങ്ക ചോപ്രയുടെ പോലീസ് വേഷം വെള്ളിത്തിരയെ ഇളക്കിമറിച്ചു. തന്റെ പോലീസ് വേഷത്തിലൂടെ ആരാധകരുടെ എണ്ണം കൂട്ടാനും പ്രിയങ്കയ്ക്ക് കഴിഞ്ഞു. ചൂടൻ രംഗംങ്ങളിൽ മിന്നിത്തിറളങ്ങുന്ന പ്രയങ്കയുടെ പോലീസ് വേഷത്തിനും ഗ്ലാമർ ഒട്ടും കുറവല്ലായിരുന്നു 
 
അനുഷ്‌ക ഷെട്ടി 
 
തമിഴിൽ മാത്രം ഒതുകുന്നതല്ല അനുഷ്‌ക്കയുടെ ആരാധകർ. അനുഷ്‌കയുടെ സൗന്ദര്യത്തിന് മുന്നിൽ മറ്റാരും മുട്ടുമടക്കും. അനുഷ്‌കയുടെ പോലീസ് വേഷത്തിന് ശൗര്യത്തിനെക്കാൾ സൗന്ദര്യമായിരുന്നു കൂടുതൽ.
 
കവിത കൗഷിക് 
 
നിരവധി ടെലിവിഷൻ പരമ്പരകളിൽ കവിത പോലീസ് വേഷത്തിൽ എത്തിയിട്ടുണ്ട്. തന്റെ കഥാപാത്രത്തിന് വേണ്ട ഗെറ്റപ്പ് നൽകാനും കവിത ശ്രദ്ധിക്കാറുണ്ട്. കവിതയുടെ പോലീസ് വേഷം ഏവരെയും ആകർഷിക്കാൻ പോന്നതാണ്.
 
കാജൾ അഗർവാൾ 
 
തെന്നിന്ത്യയുടെ മിന്നും താരമായ കാജൾ പോലീസ് വേഷത്തിൽ അതീവ ഗ്ളാമറസ്സാണ്. വിജയ്‌ക്കൊപ്പം ജില്ല എന്ന തമിഴ് ചിത്രത്തിലാണ് കാജൾ പോലീസ് വേഷത്തിൽ എത്തിയത്. വെള്ളിത്തിരയിൽ കാജൾ പോലീസ് വേഷത്തിൽ എത്തിയപ്പോൾ ആരാധകർ ഇളകിമറിയുകയായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button