
പുതിയ ചിത്രത്തില്‍ പുതിയ ലുക്കിലെത്തി ആരാധകരെ വിസ്മയിപ്പിച്ചിരിക്കുകയാണ് സൂപ്പര്‍ താരം മോഹന്‍ലാല്‍. റോഷന് ആണ്ട്രൂസ് സംവിധാനം ചെയ്യുന്ന ‘കായംകുളം കൊച്ചുണ്ണി’യില്‍ ‘കൊച്ചുണ്ണി’യുടെ രക്ഷകനായ ‘ഇത്തിക്കരപക്കി’യുടെ റോളിലെത്തിയാണ് മോഹന്‍ലാല്‍ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വ്യത്യസ്ത രീതിയിലുള്ള മോഹന്‍ലാലിന്റെ വേഷവിധാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. ‘നീരാളി’ എന്ന സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മോഹന്‍ലാല്‍ കായംകുളം കൊച്ചുണ്ണിയുടെ ലൊക്കേഷനില്‍ ജോയിന്‍ ചെയ്തത്.
Post Your Comments