ടെലിവിഷൻ രംഗത്തിലൂടെ ശ്രദ്ധേയനായ യുവ നടന് യുഥൻ ബാലാജി വിവാഹമോചിതനായി. നടന് തന്നെയാണ് വിവാഹമോചന വാര്‍ത്ത വെളിപ്പെടുത്തിയത്. 2016 ലായിരുന്നു പ്രീതിയുമായുള്ള വിവാഹം. എന്നാല്‍ ഒരു വര്‍ഷം മാത്രം പൂര്‍ത്തിയായ ഈ വിവാഹ ബന്ധം പിരിയുന്നു. മദ്രാസ് ഹൈക്കോടതിയിൽ ദമ്പതികൾ വിവാഹമോചനത്തിന് അപേക്ഷിക്കുകയും വാലന്റൈൻസ് ദിനത്തിൽ അത് സമൂഹ മാധ്യമത്തിലൂടെ നടന് പ്രഖ്യാപിക്കുകയും ചെയ്തു.
ബാലാജിയുടെ കുറിപ്പ് ഇങ്ങനെ.. “# വാലന്റൈൻസ് ഡേയ്ക്ക് എല്ലാവരും പ്ലാന്‍ എന്താണെന്ന ചര്‍ച്ചയിലാണ്. എന്നാല്‍ എനിക്ക് ഉള്ളത് വ്യത്യസ്തമായ ഒരു പ്ലാനാണ്. ഞങ്ങള്‍ രാവിലെ ഹൈക്കോടതിയിൽ എത്തി, അവിടെ അവർ വിവാഹമോചനം പ്രഖ്യാപിച്ചു! അതെ ! ഇത് ഔദ്യോഗികമാണ്, പരസ്പര വിവാഹമോചനം ലഭിക്കുന്നു. പക്ഷെ ഇപ്പോഴും സന്തോഷം # വാലന്റൈൻസ് ഡേ എല്ലാവർക്കും. “
ലിംഗുസ്വാമി സംവിധാനം ചെയ്ത ‘പാട്ടാളം’, ഭൂപതി ഒരുക്കിയ ‘കാതൽ സോള്ള വന്തേൻ’ എന്നീ ചിത്രങ്ങളിലും ബാലാജി അഭിനയിച്ചിട്ടുണ്ട്.
Post Your Comments