
ആരാധകരുടെ പ്രിയ താരങ്ങളായ ഹോളിവുഡ് താരദമ്പതികള്‍ വേര്‍പിരിയുന്നു. ജെന്നിഫര്‍ അനിസ്റ്റണും ജസ്റ്റിന് തെറോയുമാണ് വേര്‍പിരിയുന്നത്. 2015 ഓഗസ്റ്റിലാണ് 49 വയസ്സുള്ള അനിസ്റ്റണ്‍ കാമുകനായിരുന്ന ഹോളിവുഡ് താരം ജസ്റ്റിന് തെറോയെ വിവാഹംകഴിച്ചത്. 2012 ഓഗസ്റ്റ് മുതല്‍ ബെല്‍ എയറിലെ വസതിയില്‍ ഒന്നിച്ച് താമസിച്ച ശേഷമായിരുന്നു വിവാഹം.
2005ല്‍ ബ്രാഡ് പിറ്റുമായി വിവാഹബന്ധം വേര്‍പ്പെടുത്തിയ ശേഷമായിരുന്നു അനിസ്റ്റണിന്റെ വിവാഹം. തെറോയുടെ ആദ്യ വിവാഹമായിരുന്നു ഇത്. രണ്ടു വര്‍ഷം നീണ്ട വിവാഹ ബന്ധമാണ് ഇരുവരും അവസാനിപ്പിക്കുന്നത്. എന്നാല്‍ വിവാഹമോചനത്തിനുള്ള കാരണം വെളിപ്പെടുത്തിയിട്ടില്ല. പിരിഞ്ഞാലും സുഹൃത്തുക്കളായി തുടരാനാണ് ഇരുവരുടേയും തീരുമാനം.
Post Your Comments