CinemaGeneralIndian CinemaLatest NewsMollywoodNEWSWOODs

ആ തീരുമാനം മണ്ടത്തരമാണെന്ന് തിരിച്ചറിഞ്ഞു; ലെന

കഴിഞ്ഞ ഇരുപതു വര്‍ഷമായി മലയാള സിനിമയില്‍ നായികയും സഹ താരമായും തിളങ്ങുന്ന നടിയാണ് ലെന. യുവ താരങ്ങളുടെ അമ്മ വേഷം ചെയ്യാനും ഈ താരം മടി കാണിച്ചിട്ടില്ല. എന്നാല്‍ മലയാള സിനിമയില്‍ നിന്നും ഒരിക്കല്‍ താന്‍പിന്‍വാങ്ങിയിരുന്നെവെന്നും ആ തീരുമാനം മണ്ടത്തരമായെന്ന് തിരിച്ചറിഞ്ഞതായും ലെന പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് താരം ഇത് വെളിപ്പെടുത്തിയത്.

ലെനയുടെ വാക്കുകള്‍ ഇങ്ങനെ .. ”ആദ്യം സിനിമയില്‍ വന്നപ്പോള്‍ ഈ മീഡിയത്തിന്റെ പ്രാധാന്യം ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഒരു ഹോബി എന്ന തരത്തിലല്ലാതെ അഭിനയം സീരിയസായി എടുത്തിരുന്നില്ല. അന്ന് ധാരാളം ഓഫറുകളും വന്നിരുന്നു. അതെല്ലാം ഇട്ടെറിഞ്ഞ് പഠനമാണ് വലുതെന്ന് പറഞ്ഞാണ് ഞാന്‍ പോയത്. ബോംബെയില്‍ നിന്ന് പി.ജി കഴിഞ്ഞ് ഇന്റേണ്‍ഷിപ്പ് ചെയ്യുന്ന കാലത്താണ് സിനിമ വിട്ടത് മണ്ടത്തരമായിപ്പോയെന്ന് തിരിച്ചറിഞ്ഞത്. കണ്ണു പോയാലേ അതിന്റെ വില അറിയൂ എന്ന അവസ്ഥയായി. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് ഇത്തിരി മനക്കട്ടി വേണം. എനിക്കിതില്ല, അപ്പോഴാണ് ഞാനൊരു കലാകാരിയാണെന്ന് തിരിഞ്ഞത്. സിനിമ വിട്ടതുപോലെയല്ല തിരിച്ചുവരവ്.’-ലെന പറഞ്ഞു. രണ്ടാം വരവിലാണ് തനിക്ക് കരുത്തുറ്റ കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞതെന്നും ലെന കൂട്ടിച്ചേര്‍ത്തു.

യുവതാരങ്ങളുടെ സുന്ദരിയായ അമ്മ ; ലെന വേറെ ലെവലാണ്

shortlink

Related Articles

Post Your Comments


Back to top button