വീണ്ടും ബോളിവുഡ് ചര്‍ച്ചകളില്‍ കങ്കണ ഹൃത്വിക് പേരുകള്‍ നിറയുന്നു. വിവാദങ്ങള്‍ക്ക് പുതിയ പ്രതികരവുമായാണ് കങ്കണ രംഗത്ത് എത്തിയിരിക്കുന്നത്.
ഹൃത്വിക് റോഷന്റെ മാനേജരെ കങ്കണ റണാവത്ത് തന്റെ മാനേജരായി നിയമിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. പന്ത്രണ്ട് വര്‍ഷം നടനൊപ്പം ജോലി ചെയ്തിരുന്ന അഞ്ജലി അദയാണ് കങ്കണയുടെ ചേരിയിലേക്ക് മാറിയിരിക്കുന്നത്.
കങ്കണയുമായുള്ള പ്രശ്നങ്ങള്‍ നടക്കുമ്പോള്‍ ഹൃത്വിക്കിന്റെ കരിയറിനെ ബാധിക്കാതെ കാര്യങ്ങള്‍ കൈകാര്യം ചെയ്തത് ഇവരുടെ മാറ്റത്തെ ഹൃത്വിക്കിനോടുള്ള കങ്കണയുടെ പ്രതികാര നടപടിയായിട്ടാണ് പലരും കാണുന്നത്. കാരണം ഇത്രയും കാലം ഹൃത്വിക്കിന്റെ വിശ്വസ്തയായിരുന്നു അവര്‍. അങ്ങനെയുള്ള ഒരു വ്യക്തി എതിര് ചേരിയിലേയ്ക്ക് പോയത് എന്തായാലും ബോളിവുഡില്‍ ചര്‍ച്ചയായി കഴിഞ്ഞു.
ഹൃത്വിക്കിനെതിരെ കടുത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ട് കങ്കണ രംഗത്തെത്തിയത് വലിയ ചലങ്ങള്‍ സൃഷ്ടിച്ചിരുന്നു. താനും ഹൃത്വിക്കും പ്രണയത്തിലായിരുന്നുവെന്നും താന്‍ അയച്ച ഇമെയില്‍ സന്ദേശങ്ങളും സ്വകാര്യ ചിത്രങ്ങളും ഹൃത്വിക്ക് പ്രചരിപ്പിച്ചുവെന്നും കങ്കണ മുംബൈ പോലീസില്‍ പരാതി നല്കിയതും തെലിഉകലുദെ അഭാവത്തില്‍ കേസ് അവസാനിപ്പിച്ചതും വാദപ്രതിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഒരുകാലത്ത് മാധ്യമങ്ങള്‍ ആഘോഷമാക്കിയ ഈ വിവാദങ്ങള്‍ ഇപ്പോള്‍ നിശബ്ദമായിരിക്കുന്ന സമയത്താണ് വീണ്ടും പ്രശ്നം ഉയര്‍ന്നു വന്നിരിക്കുന്നത്.
Post Your Comments