CinemaGeneralKollywoodLatest NewsNEWSWOODs

യുവ നടന്‍ വിവാഹമോചിതനായി

 

ലോകം വാലൻറൈൻ ദിനം വലിയ ആഘോഷമായി കൊണ്ടാടുമ്പോള്‍ ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് യുവ നടന്‍. ടെലിവിഷൻ രംഗത്തിലൂടെ ശ്രദ്ധേയനായ നടന്‍ യുഥൻ ബാലാജിയാണ് വിവാഹമോചന വാര്‍ത്ത വെളിപ്പെടുത്തിയത്. ഭാര്യ പ്രീതിയുമായി വിവാഹമോചനം നേടിയ വാര്‍ത്ത താരം  തന്നെയാണ് അറിയിച്ചിരിക്കുന്നത്.

2016 ലായിരുന്നു പ്രീതിയുമായുള്ള വിവാഹം. എന്നാല്‍ ഒരു വര്ഷം മാത്രം പൂര്‍ത്തിയായ ഈ വിവാഹ ബന്ധം പിരിയുന്നു. മദ്രാസ് ഹൈക്കോടതിയിൽ ദമ്പതികൾ വിവാഹമോചനത്തിന് അപേക്ഷിക്കുകയും വാലന്റൈൻസ് ദിനത്തിൽ അത് സമൂഹ മാധ്യമത്തിലൂടെ നടന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

എന്‍റെ മക്കളുടെ ഡേറ്റിനായി മലയാള സിനിമ കാത്തിരിക്കേണ്ടി വരും!

ബാലാജിയുടെ കുറിപ്പ് ഇങ്ങനെ.. “# വാലന്റൈൻസ് ഡേയ്ക്ക് എല്ലാവരും പ്ലാന്‍ എന്താണെന്ന ചര്‍ച്ചയിലാണ്. എന്നാല്‍ എനിക്ക് ഉള്ളത് വ്യത്യസ്തമായ ഒരു പ്ലാനാണ്‌. ഞങ്ങള്‍ രാവിലെ ഹൈക്കോടതിയിൽ എത്തി, അവിടെ അവർ വിവാഹമോചനം പ്രഖ്യാപിച്ചു! അതെ ! ഇത് ഔദ്യോഗികമാണ്, പരസ്പര വിവാഹമോചനം ലഭിക്കുന്നു. പക്ഷെ ഇപ്പോഴും സന്തോഷം # വാലന്റൈൻസ് ഡേ എല്ലാവർക്കും. “

ലിംഗുസ്വാമി സംവിധാനം ചെയ്ത ‘പാട്ടാളം’, ഭൂപതി ഒരുക്കിയ ‘കാതൽ സോള്ള വന്തേൻ’ എന്നീ ചിത്രങ്ങളിലും ബാലാജി അഭിനയിച്ചിട്ടുണ്ട്.

ഷൂട്ടിങ്ങിനിടയില്‍ യുവ നടിയ്ക്ക് പരിക്കേറ്റു

shortlink

Related Articles

Post Your Comments


Back to top button