
മലയാളത്തിലെ യുവതാരം കുഞ്ചാക്കോ ബോബൻ പുതിയ പദവിയിലേക്ക്. ആലപ്പുഴയിലെ ശുചിത്വ മിഷന്റെ അംബാസിഡറായാണ് താരത്തെ നിയമിച്ചത്.ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നടത്താനും ആളുകളിലേക്ക് കൂടുതല്‍ കാര്യങ്ങള്‍ എത്തിക്കാന്‍ നടന് കുഞ്ചാക്കോ ബോബന് ചെയ്യാനുള്ളത്. 2016ല്‍ ഇന്ത്യയിലെ 500 സിറ്റികളിലാണ് ശുചിത്വത്തെ കുറിച്ച് ബോധവത്കരണം നടത്തിയത്.
താരത്തിന്റെ കരിയറില്‍ ഏറ്റവും തിരക്കുള്ള സമയമാണ് ഇപ്പോള്‍. ശിക്കാരി ശംഭുവാണ് കുഞ്ചാക്കോ ബോബന് അഭിനയിച്ച് തിയേറ്ററുകളിലെത്തിയ ഒടുവിലത്തെ ചിത്രം. ജനുവരി 27നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സുംഗീത് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു. ശിവദയാണ് ചിത്രത്തിലെ നായിക വേഷം അവതരിപ്പിച്ചത്. വിഷ്ണു ഉണ്ണികൃഷ്ണന്, ഹരീഷ് കണാരന് എന്നിവര്‍ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ
Post Your Comments