Latest NewsMollywood

ഞാനാദ്യം കൊടുത്ത പൂവ് മുതല്‍ എല്ലാ ഗിഫ്റ്റുകളും ഉര്‍വ്വശിച്ചേച്ചിയെപ്പോലെ അവള്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്; പ്രണയാനുഭവങ്ങള്‍ പങ്കുവെച്ച് മിഥുനും ലക്ഷ്മിയും

ലൈഫ് ഈസ് ബ്യൂട്ടിഫുള്‍ എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തി പിന്നീട് അവതാരകനിലേക്ക് ചുവടുമാറ്റിയ താരമാണ് മിഥുന്‍ രമേശ്. മിഥുന്റെയും ഭാര്യ ലക്ഷ്മിയുടെയും പ്രണയവിവാഹമായിരുന്നു.തങ്ങളുടെ പ്രണയാനുഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ് ഇരുവരും ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍.

ദുബായിലെ പ്രോഗ്രാം അവതരിപ്പിക്കാനെത്തിയപ്പോഴായിരുന്നു മിഥുന്‍ ലക്ഷ്മിയെ ആദ്യമായി കണ്ടത്. ലൗ അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നില്ല തങ്ങളുടെ പ്രണയമെന്ന് മിഥുന്‍ പറയുന്നു. സിത്താര്‍ എന്നൊരു കോമണ്‍ ഫ്രണ്ട് വഴിയാണ് ഇരവരും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും.

‘ലക്ഷ്മിയെ അടുത്തറിഞ്ഞതിനു ശേഷമാണ് ഞാനവളെ കൂടുതല്‍ ഇഷ്ടപ്പെട്ടത്. അവളുടെ സംസാരവും പെരുമാറ്റവും അവളിലേക്ക് എന്നെ അടുപ്പിച്ചു കൊണ്ടിരുന്നു. ആ സൗഹൃദം എന്നും കൂടെയുണ്ടാവണമെന്ന ആഗ്രഹത്തിലേക്ക് അതെത്തി. അങ്ങനെയാണ് സൗഹൃദത്തിനപ്പുറം ഞാനവളെ സ്‌നേഹിക്കുന്നുണ്ടെന്ന തിരിച്ചറിവ് എനിക്കുണ്ടായത്. കാലത്തിന്റെ പ്രത്യേകതകൊണ്ട് പ്രണയം നേരില്‍ പറഞ്ഞ് ചമ്മേണ്ടി വന്നില്ല. ഒരു മെസേജ് മതിയായിരുന്നു എന്റെ പ്രണയം ലക്ഷ്മിയെ അറിയിക്കാന്‍. മറുപടിക്കായി കാത്തിരുന്ന ഏതാനും നിമിഷങ്ങള്‍ ആധിയുടേതായിരുന്നു. ദൈവമേ, പറയേണ്ടായിരുന്നു, ലക്ഷ്മി എന്തു വിചാരിച്ചു കാണും, നോ ആണെങ്കില്‍ പഴയതുപോലെ എനിക്കവളെ ഫെയിസ് ചെയ്യാന്‍ പറ്റില്ലല്ലോ… അത്തരം ചിന്തകള്‍ എന്നെ വല്ലാതെ അലട്ടി’, മിഥുന്‍ പറഞ്ഞു. ഈ ചോദ്യം കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു ലക്ഷ്മി. എങ്കിലും ഒരു അഞ്ച് മിനിറ്റ് മിഥുനെ കാത്തിരിപ്പിച്ചു. എന്നിട്ടേ മറുപടി നല്‍കിയുള്ളൂ.

 മിഥുനയച്ച മെസേജ് ലക്ഷ്മിയുടെ അമ്മ കാണാനിടയായി. അതോടെ അമ്മയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു. അമ്മ കാര്യമായ എതിര്‍പ്പൊന്നും പ്രകടിപ്പിച്ചില്ല. ഉടന്‍ തന്നെ ലക്ഷ്മി മിഥുനെ വിളിച്ച് വിവരമറിയിച്ചു. അമ്മയെ വിളിച്ച് സംസാരിക്കണമെന്നും ആവശ്യപ്പെട്ടു. മിഥുന്‍ അപ്പോള്‍ത്തന്നെ ഞാന്‍ അമ്മയെ വിളിച്ച് സംസാരിച്ചു. മിഥുന്റെ വീട്ടിലും കാര്യങ്ങള്‍ തുറന്നു സംസാരിച്ചു. പിന്നീട് അമ്മമാരാണു കാര്യങ്ങള്‍ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments


Back to top button