ഒറ്റരാത്രി കൊണ്ട് ലക്ഷകണക്കിന് പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഗാനമാണ് അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം. എന്നാല്‍ മതവികാരം വ്രണപ്പെട്ടുവെന്ന പരാതിയില്‍ ചിത്രത്തിലെ ഗാനം കൂടുതല്‍ വിവാദങ്ങളിലേക്ക് നീങ്ങുകയാണ്. ഇതിനെതിരെ സംവിധായകന്‍ കമല്‍ തന്റെ നിലപാട് വ്യക്തമാക്കി.സിനിമയ്‌ക്കെതിരെയുള്ള ഫാസിസ്റ്റ് കടന്നുകയറ്റമെന്നായിരുന്നു ഇതിനെക്കുറിച്ചുള്ള കമലിന്റെ പ്രതികരണം.ഇത്തരം ഫാസിസ്റ്റ് കടന്നുകയറ്റം ഒരു തരത്തിലും പിന്തുണയ്ക്കാനാകില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
Post Your Comments