
പ്രണയ ദിനത്തില്‍ താരപുത്രനായ കാളിദാസ് നിരാശയിലാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ കാളിദാസ് ഇന്ന് ചെയ്ത പോസ്റ്റാണ് ആരാധകര്‍ക്കിടയില്‍ അങ്ങനെയൊരു സംശയത്തിനിടയാക്കിയത്.
തന്റെ അമ്മ പാര്‍വതി അഭിനയിച്ച രസകരമായ ഒരു രംഗം പങ്കുവെച്ചുകൊണ്ടായിരുന്നു കാളിദാസ് തന്റെ ആരാധകരോട് പ്രണയദിന സന്ദേശം കൈമാറിയത്. പ്രിയദര്ശന് സംവിധാനം ചെയ്ത അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തില്‍ ശ്രീനിവാസന് പാര്‍വതിയോട് പറയുന്ന രംഗമാണ് കാളിദാസ് ഫേസ്ബുക്ക് പോസ്റ്റില്‍ ഷെയര്‍ ചെയ്തത്. ശ്രീനിവാസന് പാര്‍വതിയോട് ഇഷ്ടം തുറന്നു പറയുന്ന രംഗമാണിത്. ഇഷ്ടത്തിന് ഒരര്‍ത്ഥം മാത്രമല്ല ഉള്ളതെന്നും ഞാന്‍ നിങ്ങളെ സഹോദരനെപ്പോലെയാണ് കണ്ടതെന്നും പാര്‍വതി പറയുന്നു തുടര്‍ന്നാണ് ശ്രീനിവാസന്റെ രസകരമായ സംഭാഷണം.
കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരനായി കാണുന്നത് സ്ത്രീകളുടെ സ്ഥിരം ഏര്‍പ്പാടാണെന്നാണ് ശ്രീനിവാസന്റെ പരാതി.ഏതായാലും പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച ഈ സീന്‍ പ്രണയ ദിനത്തില്‍ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ് കാളിദാസ്.
Post Your Comments