CinemaGeneralMollywoodNEWS

‘ആ’ സിനിമയില്‍ നിന്ന് ശോഭനയെ മാറ്റാന്‍ നിര്‍മ്മാതാവ് ആവശ്യപ്പെട്ടു; കാരണം ഇതാണ്!

മലയാളത്തിലെ ലേഡീ സൂപ്പര്‍ സ്റ്റാര്‍ തന്നെയായിരുന്നു നടി ശോഭന, നടന്മാരെപ്പോലെ താരമൂല്യമുള്ള നടിയായ ശോഭനയെ മുന്‍നിര്‍ത്തി നിരവധി സംവിധായകരാണ് ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയത്. പതിനാലാം വയസ്സില്‍ സിനിമാ രംഗത്തേക്ക് കടന്നു വരുന്ന ശോഭനയെ ബാലചന്ദ്ര മേനോനാണ് സിനിമയിലെത്തിക്കുന്നത്. ഏപ്രില്‍ പതിനെട്ട് എന്ന ചിത്രത്തില്‍ ബാലചന്ദ്രമേനോന്റെ ഭാര്യ വേഷം അവതരിപ്പിച്ചു കൊണ്ടായിരുന്നു ശോഭന തുടക്കം കുറിക്കുന്നത്.

(ഏപ്രില്‍ 18 എന്ന ചിത്രത്തില്‍ നിന്ന്)

പതിനാല് വയസ്സ് മാത്രം പ്രായമുള്ള ശോഭന തന്‍റെ ആദ്യവേഷം തെറ്റില്ലാതെ അഭിനയിച്ചു. സിനിമയുടെ ചിത്രീകരണഘട്ടങ്ങളില്‍ നിര്‍മ്മാതാവിന് ശോഭനയുടെ പ്രകടനത്തിനോട് അതൃപ്തി ഉണ്ടായിരുന്നു. പതിനാലു വയസ്സുള്ള ശോഭനയ്ക്ക് ഒരു പോലീസുകാരന്റെ ഭാര്യവേഷം ചെയ്യാനുള്ള പക്വത കൈവന്നിട്ടില്ലന്നായിരുന്നു നിര്‍മ്മാതാവിന്റെ പരാതി. ആ പ്രായത്തില്‍ ആത്തരമൊരു കഥാപാത്രത്തെ പൂര്‍ണ്ണമായും ഉള്‍ക്കൊള്ളാനും ശോഭനയ്ക്ക് കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments


Back to top button