മലയാളത്തിലെ യുവ താരങ്ങളില്‍ തന്റേതായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനായ നടനാണ് പൃഥിരാജ്. സിനിമയില്‍ നടിമാര്‍ക്കെതിരെ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെയും സാമൂഹിക പ്രശ്നങ്ങളിലും നിലപാട് വ്യക്തമാക്കുന്ന ഈ യുവ താരത്തിനു ആരാധകര്‍ ഏറെയാണ്. സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്ഷിട്ടുള്ളതെന്ന് പൃഥ്വിരാജ് പറയുന്നു. കൂടാതെ നസ്രിയയെ താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്തുകൊണ്ടെന്നും പൃഥി വ്യക്തമാക്കി.
പൃഥിയുടെ വാക്കുകള്‍ ഇങ്ങനെ … ‘സ്വയം ബഹുമാനിക്കുന്ന സ്ത്രീകളാണ് എന്നെ കൂടുതല്‍ ആകര്ഷിച്ചിട്ടുള്ളത്. കൂടുതല്‍ ലോകം കാണുമ്പോള്‍, കൂടുതല്‍ ആളുകളെ കാണുമ്പോള്‍ അവരവരായി ജീവിക്കുന്നതും അതില്‍ അഭിമാനിക്കുന്നതും അത്ര എളുപ്പമുള്ള കാര്യമല്ല. അടുത്ത കാലത്ത് കണ്ടതില്‍ ഏറ്റവും ഇഷ്ടം നസ്രിയയോടാണ് അവര്‍ എപ്പോഴും അവരാണ്. താന്‍ എന്തുകൊണ്ടാണ് ഇങ്ങനെയെന്ന് ഒരിക്കലും മറ്റുള്ളവരെ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ നസ്രിയ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് തന്നെ നസ്രിയയോട് ഒരുപാട് ഇഷ്ടം തോന്നിയിട്ടുണ്ട്”.
Post Your Comments