വീണ്ടും സിനിമാ വിവാദം. ഇത്തവണ ബോളിവുഡ് ചിത്രം പാഡ്മാനാണ് കോപ്പിയടി വിവാദത്തില്‍ കുടുങ്ങിയിരിക്കുന്നത്. അക്ഷയ്കുമാര്‍ നായകനായി എത്തിയ ചിത്രം മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്നതിനിടയിലാണ് ചിത്രത്തിനെതിരെ ആരോപണവുമായി എഴുത്തുകാരന് റിപു ദവാന്‍ ജയ്സ് വാള് രംഗത്തെത്തിയത്.
പാഡ്മാന് കോപ്പിയടിച്ചതാണെന്ന് ആരോപിച്ച് യുവ എഴുത്തുകാരന് റിപു കേസ് കൊടുത്തു. അക്ഷയ് കുമാറിനും പാഡ്മാന്റെ നിര്‍മാതാവിനുമെതിരെ കേസ് കൊടുത്തതായാണ് റിപ്പോര്‍ട്ടുകള്‍ . പാഡ്മാന്റെ ട്രെയിലര്‍ പുറത്ത് വന്ന സമയത്ത് തന്നെ താന്‍ എഴുതിയ കഥയുമായുള്ള സാമ്യം മനസിലായതായും റിപു പറയുന്നുണ്ട്.
ഒന്നര വര്‍ഷം മുമ്പ് അരുണാചലം മുരുകാനന്ദത്തിന്റെ ജീവിത കഥ പറയുന്ന ചിത്രത്തിന് വേണ്ടി താന്‍ തിരക്കഥ എഴുതിയിരുന്നു. തിരക്കഥ കരണ്‍ ജോഹറിന്റെ പ്രൊഡക്ഷന്‍ ടീം ക്രിയേറ്റഡ് ഹെഡായ റിയാന്‍ സ്റ്റീഫന്‍ അയച്ചു കൊടുത്തു. പിന്നീട് 10 ദിവസങ്ങള്‍ക്ക് ശേഷം ട്വിങ്കിള്‍ ഖന്ന അക്ഷയ് കുമാറിനെ നായകനാക്കി സിനിമ ഒരുക്കുന്നതായി അറിയിച്ചു. ഇപ്പോള്‍ സിനിമ പുറത്തിറങ്ങിയതിന് ശേഷം ഞാന്‍ തിയേറ്ററില്‍ ചിത്രം കണ്ടുവെന്നും തന്റെ കഥയിലെ 11 സീനുകള്‍ കോപ്പിയടിച്ചിട്ടുണ്ടെന്നും റിപു ആരോപിക്കുന്നു.
Post Your Comments