BollywoodCinemaLatest NewsMovie GossipsWOODs

സ്വകാര്യ ചടങ്ങിനു പ്രതിഫലം രണ്ടു കോടി രൂപ; അവസരം നിരസിച്ച് സൂപ്പര്‍താരം

ഓരോ ചിത്രത്തിന്‍റെ വിജയവും താരങ്ങളുടെ മൂല്യം വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ താരങ്ങള്‍ പരസ്യത്തിനും മറ്റു ഉത്ഘാടനത്തിനും പ്രതിഫലം കൂട്ടിത്തുടങ്ങും. എന്നാല്‍ അത്തരം നടന്മാരില്‍ നിന്നും വ്യത്യസ്തനാണ് രണ്‍വീര്‍ സിംഗ്.

ഒരു കല്യാണപാര്‍ട്ടിയില്‍ പങ്കെടുക്കാനായി രണ്ടു കോടി രൂപ പ്രതിഫലം വാഗ്ദാനം ചെയ്തെങ്കിലും ആ അവസരം നിരസിച്ചിരിക്കുകയാണ് രണ്‍വീര്‍ സിംഗ്. തന്റെ പുതിയ സിനിമയില്‍ നിന്ന് ശ്രദ്ധ പോകാതിരിക്കാന്‍ വേണ്ടിയാണ് താരം ആ വലിയ വാഗ്ദാനം നിരസിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ആരാധകരെ ഞെട്ടിച്ച അഞ്ച് മലയാള താരങ്ങളുടെ അപ്രതീക്ഷിത ആത്മഹത്യകള്‍ക്ക് പിന്നില്‍!

ഗള്ളി ബോയി എന്ന സിനിമയിലാണ് രണ്‍വീര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. രാവിലെ ആറു മണി മുതല്‍ വൈകുന്നേരം ആറു വരെ രണ്‍വീര്‍ സെറ്റില്‍ ചെലവഴിക്കാറുണ്ടെന്ന് അണിയറപ്രവര്‍ത്തകര്‍ പറയുന്നു. കഥാപാത്രത്തിന്റെ സൂക്ഷ്‍മതയ്‍ക്കായി എന്ത് കാര്യം ചെയ്യാനും രണ്‍വീര്‍ ഒരുക്കവുമാണ് എന്നാണ് പറയുന്നത്. ആലിയ ഭട്ടാണ് സിനിമയിലെ നായിക. സോയ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

shortlink

Related Articles

Post Your Comments


Back to top button