വെള്ളിത്തിരയുടെ മാസ്മരിക ലോകത്തെ വിജയത്തില്‍ നില്‍ക്കുമ്പോഴും ജീവിതം ദുരന്തമായി മാറിയ താരങ്ങള്‍ നമുക്കുണ്ട്. പല താരങ്ങളും ആത്മഹത്യയിലൂടെ ആരാധകരെ ഞെട്ടിച്ചു. മലയാളികളുടെ പ്രിയ താരങ്ങളുടെ ആത്മഹത്യകളെക്കുറിച്ച്…
വിജയശ്രീ
മലയാളത്തിന്റെ മെര്ലിന് മന്റ്രോ എന്ന് വിശേഷിപ്പിക്കപ്പെട്ട നായിക. എഴുപതുകളില്‍ സിനിമയില്നിറഞ്ഞുനിന്ന ഗ്ലാമര്‍ നായിക വിജയശ്രീ തന്റെ ഇരുപത്തൊന്നാം വയസില്‍ സിനിമയില്‍ നിറയെ അവസരങ്ങളുണ്ടായിരുന്നപ്പോഴാണ് ലോകത്തോടും ജീവിതത്തോടും യാത്രപറഞ്ഞത്. പൊന്നാപുരം കോട്ട എന്ന സിനിയുടെ ചിത്രീകരണത്തിനിടെ നേരിട്ട ചില മോശം അനുഭവങ്ങളാണ് വിജയശ്രീയുടെ ആത്മഹത്യയിലേക്കു നയിച്ചതെന്നു പ്രച്ചരനമുണ്ടായിരുന്നു
സില്‍ക് സ്മിത
തെന്നിന്ത്യയുടെയാകെ ഹരമായി മാറിയ ഗ്ലാമര്‍ റാണി സില്ക്സ്മിതയും ജീവിതം സ്വയം അവസാനിപ്പിക്കുകയിരുന്നു. 1996-ല്‍ 35-ാം വയസിലാണ് സില്ക്സ്മിത ആത്മഹത്യ ചെയ്തത്. ചെന്നൈയിലെ ഫ്ലാറ്റില്‍ തൂങ്ങിമരിച്ചനിലയിലായിരുന്നു. സിനിമാമേഖലയില്‍ അടുത്തകാലത്തു നേരിട്ട തിരിച്ചടികളാണ് സ്മിതയുടെ ആത്മഹത്യക്കു കാരണമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷത്തിന്റെ അംശം കണ്ടെത്തിയതു വാര്‍ത്തയായിരുന്നു.
ശോഭ
ആത്മഹത്യയോ കൊലപാതകമോ എന്ന് ഇന്നും ഉത്തരം കിട്ടാത്ത ഒആനാണ് നടി ശോഭയുടെ മരണം. ഉര്‍വശി പട്ടം നേടിയ ശോഭ ഒരുകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മരണത്തിന് മുമ്പ് സംവിധായകന് ബാലു മഹേന്ദ്രയെ ശോഭ വിവാഹം ചെയ്തിരുന്നെന്നും വാര്‍ത്തകളുണ്ടായിരുന്നു. പിന്നീട് ശോഭയുടെ മരണം പ്രമേയമായി കെ ജി ജോര്‍ജ് ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് എന്ന പേരില്‍ സിനിമയെടുത്തിരുന്നു.
മയൂരി
ആകാശ ഗംഗയിലെ യക്ഷിയായി തിളങ്ങിയ മയൂരിയെ ഓര്‍മ്മയില്ലേ. കുറച്ചു ചിത്രങ്ങളിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും തെന്നിന്ത്യയില്‍ ശ്രദ്ധേയയായിരുന്നു മയൂരി. 2005ലാണ് ഇരുപത്തഞ്ചുവയസുമാത്രം പ്രായമുണ്ടായിരുന്ന മയൂരി തൂങ്ങിമരിച്ചത്. ജീവിക്കാന്‍ ഇനി കാരണമൊന്നുമില്ലാത്തതിനാലാണ് മരിക്കുന്നതെന്നു കുറിച്ചിട്ടാണ് അവര്‍ യാത്രയായത്. കടുത്ത പ്രണയനൈരാശ്യവും സിനിമയിലെ തിരിച്ചടികളുമാണ് കടുംകൈയ്ക്ക് മയൂരിയെ പ്രേരിപ്പിച്ചതെന്നാണ് സൂചനകള്‍.
ശ്രീനാഥ്
സഹനടനായും സ്വഭാവനടനായും വെള്ളിത്തിരയില്മിന്നുന്ന പ്രകടനം കാഴ്ചവച്ച പ്രിയ നടനായിരുന്നു ശ്രീനാഥ്. 2010ലാണ് കോതമംഗലത്തെ ഹോട്ടല്‍ റൂമില്‍ ശ്രീനാഥിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കൈയിലെ ഞരമ്പു മുറിക്കുകയും ചെയ്തിരുന്നു. ശ്രീനാഥിന്റെ മരണത്തിലും ദുരൂഹതയുണ്ടായിരുന്നു. മരിക്കുമ്പോള്‍ അമ്പത്തിമൂന്നു വയസായിരുന്നു. മലയാളികളുടെ പ്രിയ നടി ശാന്തികൃഷ്ണയുടെ മുന്‍ ഭര്‍ത്താവാണ് ശ്രീനാഥ്.
Post Your Comments