കഴിഞ്ഞ ദിവസം സിനിമാ ലോകത്തെ വലിയ ചര്‍ച്ചയായിരുന്നു ഒരു വ്യവസായി തന്നോട് അശ്ലീല സംഭാഷണം നടത്തുകയും അനാശാസ്യത്തിന് നിര്‍ബന്ധിക്കുകയും ചെയ്തുവെന്ന നടി അമലാ പോളിന്റെ വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് നടി നല്കിയ പരാതിയില്‍ അഴകേശന് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോഴിതാ, ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇവന്റ് മാനേജ്മെന്റ് കമ്പനിയിലെ ജീവനക്കാരന് ഭാസ്കരന് എന്നയാളും അറസ്റ്റിലായിരിക്കുകയാണ്.
തിങ്കളാഴ്ച അറസ്റ്റിലായ ഭാസ്കരന് സിനിമാ രംഗത്തു നിന്നുള്ളവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ്. ഒരു സംഘം ആളുകള്‍ ചേര്‍ന്നുള്ള ശ്രമമായിരുന്നു അമല പോളിന് നേരെ നടന്നതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. ഇതിനിടെ സെക്സ് റാക്കറ്റുമായി അമലയുടെ മാനേജർ പ്രദീപ് കുമാറിന് ബന്ധമുണ്ടെന്ന് വാർത്ത വന്നിരുന്നു. ഈ സാഹചര്യത്തില്‍ സംഭവത്തെക്കുറിച്ച് വെളിപ്പെടുത്തലുമായി അമല പോള്‍ രംഗത്തെത്തി.
അന്ന് നടന്ന സംഭവത്തെക്കുറിച്ച് അമലയുടെ വാക്കുകള്‍ ഇങ്ങനെ:
ജനുവരി 31-ാം തിയതി ചെന്നൈയിലെ ഒരു ഡാന്‍സ് സ്റ്റുഡിയോയില്‍ പ്രാക്ടീസ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. അവിടെ വന്ന ഒരാള്‍ (ബിസിനസുകാരന് അഴകേശന്) തന്നോട് മലേഷ്യന്‍ ഷോയെക്കുറിച്ച് ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ സംസാരിക്കണമെന്ന് മാറ്റിനിര്‍ത്തി. ഷോയ്ക്ക് ശേഷം തന്നോടൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കാന്‍ ആവശ്യപ്പെട്ടു. എന്താണ് അന്ന് പ്രത്യേക വിരുന്ന് എന്ന ഞാന്‍ ചോദിച്ചപ്പോള്‍ ‘നിനക്ക് അറിയില്ലേ…’ എന്ന് പ്രത്യേക രീതിയില്‍ മറുപടി നല്കി.
ഒരു മാംസക്കഷ്ണം പോലെ അയാള്‍ തന്നെ വില്ക്കാന് ശ്രമിച്ചു; അമല പോള്‍
ഞാന്‍ അദ്ദേഹത്തോട് പൊട്ടിത്തെറിച്ചു. എന്റെ നല്ല മറുപടിക്കായി കാത്തിരിക്കുന്നുവെന്ന് പറഞ്ഞ് അയാള്‍ സ്റ്റുഡിയോയുടെ പുറത്ത് നിന്നു. ഞാന്‍ അപ്പോഴേക്കും സുഹൃത്തുക്കളെ വിളിച്ചു. അരമണിക്കൂര്‍ കഴിഞ്ഞ് അവരെത്തുമ്പോഴും അയാള്‍ അവിടെ തന്നെ നില്ക്കുന്നുണ്ടായിരുന്നു. ‘ അവള്‍ക്ക് താല്പര്യമില്ലെങ്കില് അത് പറഞ്ഞാല്‍ പോരെ, ഇതൊക്കെ വലിയ വിഷയമാണോ’ അയാള്‍ പറഞ്ഞു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ അയാളെ പിടിച്ചുകെട്ടി ഒരു മുറിയില്‍ അടച്ചു. പിന്നീട് അന്വഷിച്ചപ്പോഴാണ് ഇയാളുടെ സ്ഥിരം പരിപാടിയാണ് ഇതെന്ന് മനസ്സിലായി. മലേഷ്യന്‍ ഷോയില്‍ പങ്കെടുക്കുന്ന എല്ലാ നടിമാരുടെയും നമ്പര്‍ അയാളുടെ മൊബൈലില്‍ ഉണ്ടായിരുന്നു.
പിന്നീട് മാമ്പലം പൊലീസ് സ്റ്റേഷനില്‍ അയാളെ ഏല്‍പ്പിച്ചു. പരാതി നല്കാന് ഞാന്‍ നേരിട്ട് പൊലീസ് സ്റ്റേഷനില്‍ പോയി. അന്വേഷണം തുടരുകയാണ്. ഈ വിഷയവുമായി കൂടുതല്‍ സംസാരിക്കാതിരുന്നത് കേസിനെ ബാധിക്കുമെന്ന് കരുതിയതുകൊണ്ടാണ്. മോശമായ വാര്‍ത്തകള്‍ നല്കിയാല് അവര്‍ക്ക് നേരെ മാനനഷ്ടത്തിന് കേസ് കൊടുക്കും.
Post Your Comments